0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 346

തുടങ്ങിയപ്പോൾ അവരെ മറന്നു.

ഭർത്താവ് മരിച്ചപ്പോൾ പോയത് ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാനുള്ള അവസരം കൂടിയായിരുന്നു.ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താത്ത മക്കൾ..... അവർ പറയുന്നത് കേട്ടുനിന്ന അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.മകനും ഭാര്യയും ഉലകം ചുറ്റി നടക്കുമ്പോൾ ഇല്ലാത്ത അസുഖം പറഞ്ഞു അഡ്മിറ്റ് ചെയ്യും.ഗവണ്മെന്റ് വക ക്ലെയിം ഉള്ളതുകൊണ്ട് അതും കഴിച്ചിൽ.വരുന്നതുവരെ അവരീ ആശുപത്രിയിൽ........

പ്രായമായവർ ആഗ്രഹിക്കും മക്കൾക്കും കൊച്ചു മക്കൾക്കും ഒപ്പം അല്പം സമയം ചിലവിടാൻ.കൂടുതൽ അവർ ഒട്ടും ആഗ്രഹിക്കാറില്ല. നമ്മുടെ സ്നേഹസാമിപ്യം ഒഴികെ. ഈ കഥ കേട്ടിരിക്കുമ്പോൾ റിനോഷ് ഓർത്തത് ബാപ്പുവിന്റെ ഈ വാക്കുകളായിരുന്നു. ***** ഡിസ്ചാർജ് കിട്ടി ഭാഗ്യ പോകുമ്പോൾ ആ സൗഹൃദം ദൃഡമായിരുന്നു.ചിലർ വിചാരിക്കും ഏതാനും ദിവസം കൊണ്ട് പറ്റുമോ എന്ന്.ബന്ധങ്ങൾ ചിലത് അങ്ങനെയുമുണ്ട്.അല്ലെങ്കിൽ ചില നിമിത്തങ്ങളാവാം.

യാത്ര പറഞ്ഞു പോകുമ്പോൾ അവനെ അഥിതിയായി ക്ഷണിക്കാൻ വൈഗ മറന്നിരുന്നില്ല.ഒരു സുഹൃത്ത് അവൾക്കുണ്ട് എന്ന സന്തോഷത്തിൽ വീണ്ടും ഒരു ആശുപത്രി വാസം ഉണ്ടാവരുത് എന്ന പ്രാർത്ഥനയോടെ അവർ വീട്ടിലേക്ക് യാത്രയായി. ***** ക്ഷണപ്രകാരം റിനോഷ് വൈഗയുടെ വീട്ടിലെത്തി.സന്ധ്യമയങ്ങിയ സമയം. കാലിൽ ബാൻഡേജും കയ്യിൽ ആം ബാഗും തൂക്കി ഭാഗ്യ വിശ്രമിക്കുന്നു. അവളെ കാണാൻ വന്നിരിക്കുന്നവർ വേറെയും.മാലിനി വന്നവരുടെ കാര്യം നോക്കി ഓടിനടക്കുകയാണ്.ഇടക്ക് അവനെ കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് അവനരികിലെത്തി,അവനെ മുറിയിലേക്ക് കൈപിടിച്ച് കയറ്റിയ മാലിനിയെക്കണ്ട് അവിടെയുള്ളവർ സാകൂതം നോക്കിനിന്നു.അവൻ ആ ചുറ്റുപാടും ഒന്ന് നോക്കി.ഒരു ചെറിയ ലിവിങ് റൂം,ചെറിയ അടുക്കളയും ഒരു ബെഡ്‌റൂമും കോമൺ ടോയ്ലറ്റും അടങ്ങുന്ന വലിയ സൗകര്യമൊന്നും ഇല്ലാത്ത അപ്പാർട്ട്മെന്റ്.ചെറിയൊരു ബാൽക്കണിയുണ്ട് ബെഡ്‌റൂമിനോട്‌ ചേർന്നുതന്നെ.ഇവിടെയാണ്‌ വൈഗ, മാലിനിക്കും ഭാഗ്യക്കുമൊപ്പം താമസം അവിടെയുള്ളവരെ കൂടാതെ ആരോ വേറെയും ഉണ്ട്.

മാ ജി,ഞങ്ങൾ പറഞ്ഞില്ലേ റിനോഷ്. ഇതാണ് ആള്.

ആളെ മനസിലാവാതെ അവൻ നോക്കിനിന്നു.അപ്പോൾ അല്പം പ്രായം തോന്നിക്കുന്ന സ്ത്രീ അവനരികിൽ വന്നു."ആരാണെന്ന് ചിന്തിക്കുന്നു അല്ലെ.ഞാൻ തേജസ്വിനി.ഇവരുടെ മാ ജി.എനിക്കിവർ മക്കളും"

"ഞാൻ പറഞ്ഞിട്ടില്ലേ റിനോഷ്......... ഞങ്ങളുടെ കമ്മ്യൂണിറ്റിയെക്കുറിച്ച്, ഞങ്ങളുടെ ഗുരുവിനെക്കുറിച്ച്.ആ പറഞ്ഞ വ്യക്തിയാണിത്.ഞങ്ങളുടെ ഒക്കെ മാ ജി"അവന്റെ മുഖത്തെ സംശയങ്ങൾ തീർത്തത് വൈഗയുടെ വാക്കുകളായിരുന്നു.അവൻ അവരെ നോക്കി കൈകൂപ്പി,അവർ തിരിച്ചും. അവർക്കൊരു

💬 Comments

View all comments