Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]
അതങ്ങ് തിരിച്ചു കൊടുക്കണം സർ.അതിനുള്ള തണ്ടെല്ല് താങ്കൾക്ക് വേണം. അല്ലാതെ അല്പം കടന്നുപോയി എങ്കിലും എന്റെ ചിലരുടെ മോശം കാഴ്ച്ചപ്പാടുകളെ എതിർത്ത ഇവനെ ഒറ്റക്ക് ക്രൂശിക്കുകയല്ല വേണ്ടത്.
ഡോക്ടർ നരേഷ്.... വിൽ യു സ്റ്റോപ്പ്
ടെമ്പർ തെറ്റണ്ട സാറെ.താനൊന്നും ചെയ്യില്ല.ഇവൻ ഇവിടെത്തന്നെ കാണും.തെറ്റ് കണ്ടാൽ മുഖം നോക്കി പറയാൻ ധൈര്യമുള്ള ഇവനൊക്കെ ഇവിടെ വേണം.അല്ലേൽ ചിലർക്ക് അഴിഞ്ഞാടാൻ അതൊരു അവസരം ഉണ്ടാക്കിക്കൊടുക്കും.
വാടാ ഒരു ആക്ഷനും എടുക്കില്ല. പോയി രണ്ടെണ്ണം അടിച്ചു സെറ്റ് ആവാൻ നോക്ക്.എടി കൊച്ചെ നീ പോയി നിന്റെ പണിനോക്ക്..... നരേഷ് അവന്റെ തോളിലും കയ്യിട്ട് പുറത്തേക്ക് നടന്നു.കിളിപോയി നിൽക്കുന്ന സുഗുണയെ നോക്കി ഒരു ആപ്പ് സിംബലും കൊടുത്തു റിനിയും ***** ഒരു പ്രശ്നം ഒഴിഞ്ഞതിന്റെ ആശ്വാസം വൈഗയിൽ കണ്ടു. അവന്റെ പ്രസൻസ് വൈഗക്ക് ഒരു ആശ്വാസമായിരുന്നു.അവർ കൂടുതൽ സംസാരിച്ചു തുടങ്ങി.ഡ്യൂട്ടി ഇല്ലാത്ത സമയം പോലും ഇടാക്ക് അവന്റെ നോട്ടം ഭാഗ്യയിൽ എത്തി. ആ മുത്തശിയും അവരോടടുത്തു. ഒന്ന് മിണ്ടാൻ ആളെ കിട്ടിയ സന്തോഷം.അവരുടെ കഥയും മറിച്ചല്ല.രണ്ട് മക്കൾ.ഒരു മോനും മോളും.സർക്കാർ ഉദ്യോഗസ്ഥർ. വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചു.പറന്നു തുടങ്ങിയപ്പോൾ അവരെ മറന്നു.
ഭർത്താവ് മരിച്ചപ്പോൾ പോയത് ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാനുള്ള അവസരം കൂടിയായിരുന്നു.ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താത്ത മക്കൾ..... അവർ പറയുന്നത് കേട്ടുനിന്ന അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.മകനും ഭാര്യയും ഉലകം ചുറ്റി നടക്കുമ്പോൾ ഇല്ലാത്ത അസുഖം പറഞ്ഞു അഡ്മിറ്റ് ചെയ്യും.ഗവണ്മെന്റ് വക ക്ലെയിം ഉള്ളതുകൊണ്ട് അതും കഴിച്ചിൽ.വരുന്നതുവരെ അവരീ ആശുപത്രിയിൽ........
പ്രായമായവർ ആഗ്രഹിക്കും മക്കൾക്കും കൊച്ചു മക്കൾക്കും ഒപ്പം അല്പം സമയം ചിലവിടാൻ.കൂടുതൽ അവർ ഒട്ടും ആഗ്രഹിക്കാറില്ല. നമ്മുടെ സ്നേഹസാമിപ്യം ഒഴികെ. ഈ കഥ കേട്ടിരിക്കുമ്പോൾ റിനോഷ് ഓർത്തത് ബാപ്പുവിന്റെ ഈ വാക്കുകളായിരുന്നു. ***** ഡിസ്ചാർജ് കിട്ടി ഭാഗ്യ പോകുമ്പോൾ ആ സൗഹൃദം ദൃഡമായിരുന്നു.ചിലർ
💬 Comments
View all comments