0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 350

നിക്കാനും ഒരുപറ്റം തന്നെ കാണും.

ആഹാ നീയിടെ നിൽക്കുവാ റിനോഷ്

ഞാൻ വെറുതെ അമ്മയുമായി........ എന്താ വൈഗ?

അവിടെ നോക്കിയിട്ട് കണ്ടില്ല.നിക്ക് ഞാൻ ദാ വരുന്നു.

വൈഗ അകത്തേക്ക് ഓടി.തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു ചെറിയ സെറ്റപ്പിനുള്ള സാധനവുമുണ്ട്."റിനോ തത്കാലം നിന്റെ ബ്രാൻഡ് അല്ലടാ, അത്‌ ഞാൻ തങ്ങില്ല.ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ"ആദ്യമെ തന്നെ ക്ഷമയും പറഞ്ഞു വൈഗ അവനായി ഡ്രിങ്ക് പകർന്നു.ഒപ്പം അവളും മാ ജി യും. വലിയ വിഭവങ്ങൾ ഒന്നുമില്ലാതെ ഭക്ഷണവും കഴിഞ്ഞു അഥിതികൾ പതിയെ യാത്രയായി.ഇറങ്ങുമ്പോൾ മാജി അവനെ തന്റെ നെഞ്ചോടു ചേർത്ത് നെറുകയിൽ ഒരു ചുംബനം സമ്മാനിച്ചു.ഒരു മകനോടുള്ള സ്നേഹം അതിലുള്ളയായി അവന് തോന്നി.അവനെ വാത്സല്യപൂർവ്വം നോക്കി ഒരു തലോടലോടെ അവിടെ നിന്നും ഇറങ്ങുമ്പോൾ,തങ്ങളെയും അംഗീകരിക്കുന്ന ചില മനസുകൾ ഉണ്ടെന്നുള്ള സന്തോഷം അവരുടെ മുഖത്തവൻ കണ്ടു.

വൈഗ നീറ്റായിട്ട് ഒരെണ്ണം ഒഴിച്ചേ, ഒന്നാറിത്തണുക്കട്ടെ....

ഫുൾ ഫോമിൽ ആണല്ലോ,ഇതിപ്പോ എത്രയാണെന്ന് വച്ചാ.

മൂന്നെണ്ണം അല്ലെ ആയുള്ളൂ.ഇല്ലേൽ വാങ്ങിക്കാം.

അയ്യോ വേണ്ട......നീ വാ...

അവൾക്കൊപ്പം പതിയെ ലഹരിയും നുണഞ്ഞു നിൽക്കുന്ന സമയം.മണി പത്തുകഴിഞ്ഞു.'വൈഗാ എവിടെയാ' വിളികേട്ട് തിരിയുമ്പോഴുണ്ട് മാലിനി. ഒരു ചുവന്ന സാരിയിൽ ചായങ്ങൾ തേച്ചുമിനുക്കിയ മുഖവുമായി ചെറു ചിരിയോടെ നിൽക്കുന്നു.

എന്താടാ,നിനക്കീ ബാൽക്കണി അങ്ങ് പിടിച്ചോ.

ഒന്നുല്ലടാ,അല്പം കാറ്റുകൊണ്ട് നിന്നു അത്രേയുള്ളൂ.പിന്നെ ദാ ഇതും.

മ്മ്മ്,അധികം വേണ്ടാട്ടോ...വൈഗാ ഞാനിറങ്ങുവാ.അവളെ നോക്കണെ.

അല്ല,നീയിതെങ്ങോട്ടാ.

ഒന്ന് പുറത്തേക്ക്,ഒരു കസ്റ്റമർ. സ്ഥിരം ആളാ.ഒഴിവാക്കാനും വയ്യ. രണ്ട് മണിക്കൂറിൽ തിരിച്ചുവിടാം എന്നാ.

എന്നാ ചെന്നിട്ട് വാ........എന്തോ ചോദിക്കാൻ തുടങ്ങിയ റിനോഷിന്റെ കയ്യിൽ വൈഗ പിടുത്തമിട്ടിരുന്നു. അവന്റെ ചോദ്യം പുറത്തേക്ക് വന്നില്ല എങ്കിലും മനസിലായതുപോലെ......

ശരീടാ,കുറച്ചു വെയ്റ്റ് ചെയ്യുവാണെ ഒരുപകാരമാവും ഇവൾക്ക്.

ഞാൻ നിന്നോളാം.നീ ചെല്ല്.......

ദാ... അയാളാ.താഴെ എത്തിക്കാണും അതും പറഞ്ഞവൾ താഴേക്ക് ഓടി.

അവൻ വൈഗയെ ഒന്ന് നോക്കി. അവളുടെ പിടുത്തം അയഞ്ഞിരുന്നു. അവന്റെ

💬 Comments

View all comments