0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 663

മുഖത്തെ സംശയങ്ങൾ തീർത്തത് വൈഗയുടെ വാക്കുകളായിരുന്നു.അവൻ അവരെ നോക്കി കൈകൂപ്പി,അവർ തിരിച്ചും. അവർക്കൊരു സഹോദരനെക്കിട്ടിയ പ്രതീതിയായിരുന്നു.വിശേഷങ്ങൾ തിരക്കുവാൻ ഉത്സാഹപ്പെടുന്നു.ഒപ്പം മാലിനി അവനെ സൽക്കരിക്കുന്ന തിരക്കിലും.അവൻ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തും കുശലാന്വേഷണം നടത്തിയും അവർക്കൊപ്പം ചേർന്നു.അവരോട് സംസാരിക്കുമ്പോൾ,ചിരിച്ചുകൊണ്ട് അവരുടെ വേദനകൾ പങ്കിടുമ്പോൾ തനിക്ക് കിട്ടിയ നല്ലതിനെ ഓർത്ത് അവൻ ആർക്കൊക്കെയൊ നന്ദി പറയുന്നുണ്ടായിരുന്നു.തനിക്കൊന്നും ഇവർ അനുഭവിക്കുന്നതിന്റെ നൂറിൽ ഒന്നുപോലും അറിയേണ്ടി വന്നിട്ടില്ല എന്നവൻ ഓർത്തു.

ഇതൊക്കെ കേട്ട് അറിയാതെ കണ്ണു നിറഞ്ഞ അവൻ പതിയെ പുറത്ത് ബാൽക്കണിയിലേക്ക് നിന്നു.ഒരു സിഗരറ്റ് കൊളുത്തുമ്പോൾ അവന് അരികിലായി ആരോ നിൽക്കുന്നത് അറിഞ്ഞ അവൻ നോക്കുമ്പോൾ ദൂരേക്ക് നോക്കിനിൽക്കുന്നു മാ ജി

വൈഗ.........അവൾ?

അവൾ അവിടെയല്പം പാചകത്തിൽ ആണ്.തന്റെ സുഹൃത്തിനെ തന്നാൽ കഴിയും വിധം സൽക്കരിക്കാൻ ഓടി നടക്കുന്നു.ഒരു സഹോദരനെ കിട്ടിയ സന്തോഷം ആ മുഖത്തുണ്ട്.

മ്മ്മ്, അവനൊന്നു മൂളിക്കൊണ്ട് ഒരു പുകയെടുത്തു.

എന്തുപറ്റി മോന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു

ഹേയ് ഒന്നുല്ലമ്മാ....അല്ല മാ ജി.....

"ആദ്യമായി ഒരാൾ അങ്ങനെ അമ്മ എന്ന് തികച്ചും.അങ്ങനെ തന്നെ മതി" അവരുടെ കണ്ണ് നിറഞ്ഞോ എന്നവന് തോന്നിപ്പോയി.

മോൻ കാര്യം പറഞ്ഞില്ലല്ലോ?

ഒന്നുല്ല,ചിലതൊക്കെ കേട്ടപ്പോൾ അറിയാതെ.......

നല്ല മനസ്സുകൾക്കെ അങ്ങനെ പറ്റു. മറ്റുള്ളവരുടെ വേദന മനസിലാക്കാൻ സാധിക്കു.ഞങ്ങളുടെ കാര്യം തന്നെ നോക്ക്,പലരുടെയും ആട്ടും തുപ്പും കേട്ട്....പലർക്കും തല ചായ്ക്കാൻ ഒരിടം.......വഴിവക്കിലാ ഞങ്ങളിൽ ഭൂരിഭാഗവും.ഒരുനേരത്തെ ഭക്ഷണം അതിനുപോലും ബുദ്ധിമുട്ടുന്നു.ഒരു ജീവനാണ് എന്നൊരു പരിഗണന പോലും ആരും തരാറില്ല.അപൂർവം മോനെപ്പോലെ ചിലരല്ലാതെ.ഒന്ന് പൊതു സ്ഥലത്ത് ഇറങ്ങിനടക്കാൻ, ഒരസുഖം വന്നാൽ ഒന്ന് കാണിക്കാൻ വല്ലാത്ത ബുദ്ധിമുട്ടാ.ഒന്നും വേണ്ട... പൊതു സ്ഥലത്തുള്ള

💬 Comments

View all comments