0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 664

ഒരു ടോയ്ലറ്റ് ഉപയോഗിക്കാൻ പോലും പലരുടേം ആട്ടും തുപ്പും പരിഹാസങ്ങളും കേൾക്കണം.

ഞങ്ങൾ പിന്നെ ഇങ്ങനെ ആയില്ല എങ്കിലേ അത്ഭുതമുള്ളൂ.ഞങ്ങളിലെ മാറ്റം ഉൾക്കൊള്ളാൻ ശ്രമിക്കാറില്ല, ഒരാളും.തങ്ങളിലെ മാറ്റം അറിഞ്ഞു അതുമായി പൊരുത്തപ്പെട്ടു വരുന്ന സമയം വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും പുറന്തള്ളിയിരിക്കും.പിന്നെ ആർക്കും വേണ്ട.ഒന്ന് മനസിലാക്കി കൂടെ ചേർത്തു നിർത്താൻ ആരും ഇല്ലാത്തവരാ ഞങ്ങൾ.അങ്ങനെ ആയിരുന്നേൽ ഞങ്ങളും മാന്യമായി ജീവിച്ചേനെ.സ്വന്തം കുടുംബത്തിന് വേണ്ടെങ്കിൽ സമൂഹവും വിലതരില്ല. ഒന്ന് ചിന്തിച്ചു നോക്ക് ഞങ്ങളുടെ തെറ്റുകൊണ്ടാണോ ഞങ്ങളിങ്ങനെ ആർക്കും വേണ്ടാത്തവരായെ.പണ്ട് ഏതൊ രാജാവ് പറഞ്ഞതുപോലെ "ദൈവത്തിന്റെ വികൃതികൾ"

ഒക്കെ ഒരിക്കൽ ശരിയാകും.

ഒരു ഭംഗിവാക്കിനു വേണമെങ്കിൽ അങ്ങനെ പറഞ്ഞാശ്വസിക്കാം. അല്ലാതെ....... ഈ സമൂഹത്തിന്റെ ചിന്താഗതികൾ അങ്ങനെയൊന്നും മാറില്ല മോനെ.മാറി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും എതിരെ നിക്കാനും ഒരുപറ്റം തന്നെ കാണും.

ആഹാ നീയിടെ നിൽക്കുവാ റിനോഷ്

ഞാൻ വെറുതെ അമ്മയുമായി........ എന്താ വൈഗ?

അവിടെ നോക്കിയിട്ട് കണ്ടില്ല.നിക്ക് ഞാൻ ദാ വരുന്നു.

വൈഗ അകത്തേക്ക് ഓടി.തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു ചെറിയ സെറ്റപ്പിനുള്ള സാധനവുമുണ്ട്."റിനോ തത്കാലം നിന്റെ ബ്രാൻഡ് അല്ലടാ, അത്‌ ഞാൻ തങ്ങില്ല.ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ"ആദ്യമെ തന്നെ ക്ഷമയും പറഞ്ഞു വൈഗ അവനായി ഡ്രിങ്ക് പകർന്നു.ഒപ്പം അവളും മാ ജി യും. വലിയ വിഭവങ്ങൾ ഒന്നുമില്ലാതെ ഭക്ഷണവും കഴിഞ്ഞു അഥിതികൾ പതിയെ യാത്രയായി.ഇറങ്ങുമ്പോൾ മാജി അവനെ തന്റെ നെഞ്ചോടു ചേർത്ത് നെറുകയിൽ ഒരു ചുംബനം സമ്മാനിച്ചു.ഒരു മകനോടുള്ള സ്നേഹം അതിലുള്ളയായി അവന് തോന്നി.അവനെ വാത്സല്യപൂർവ്വം നോക്കി ഒരു തലോടലോടെ അവിടെ നിന്നും ഇറങ്ങുമ്പോൾ,തങ്ങളെയും അംഗീകരിക്കുന്ന ചില മനസുകൾ

💬 Comments

View all comments