0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 665

ഉണ്ടെന്നുള്ള സന്തോഷം അവരുടെ മുഖത്തവൻ കണ്ടു.

വൈഗ നീറ്റായിട്ട് ഒരെണ്ണം ഒഴിച്ചേ, ഒന്നാറിത്തണുക്കട്ടെ....

ഫുൾ ഫോമിൽ ആണല്ലോ,ഇതിപ്പോ എത്രയാണെന്ന് വച്ചാ.

മൂന്നെണ്ണം അല്ലെ ആയുള്ളൂ.ഇല്ലേൽ വാങ്ങിക്കാം.

അയ്യോ വേണ്ട......നീ വാ...

അവൾക്കൊപ്പം പതിയെ ലഹരിയും നുണഞ്ഞു നിൽക്കുന്ന സമയം.മണി പത്തുകഴിഞ്ഞു.'വൈഗാ എവിടെയാ' വിളികേട്ട് തിരിയുമ്പോഴുണ്ട് മാലിനി. ഒരു ചുവന്ന സാരിയിൽ ചായങ്ങൾ തേച്ചുമിനുക്കിയ മുഖവുമായി ചെറു ചിരിയോടെ നിൽക്കുന്നു.

എന്താടാ,നിനക്കീ ബാൽക്കണി അങ്ങ് പിടിച്ചോ.

ഒന്നുല്ലടാ,അല്പം കാറ്റുകൊണ്ട് നിന്നു അത്രേയുള്ളൂ.പിന്നെ ദാ ഇതും.

മ്മ്മ്,അധികം വേണ്ടാട്ടോ...വൈഗാ ഞാനിറങ്ങുവാ.അവളെ നോക്കണെ.

അല്ല,നീയിതെങ്ങോട്ടാ.

ഒന്ന് പുറത്തേക്ക്,ഒരു കസ്റ്റമർ. സ്ഥിരം ആളാ.ഒഴിവാക്കാനും വയ്യ. രണ്ട് മണിക്കൂറിൽ തിരിച്ചുവിടാം എന്നാ.

എന്നാ ചെന്നിട്ട് വാ........എന്തോ ചോദിക്കാൻ തുടങ്ങിയ റിനോഷിന്റെ കയ്യിൽ വൈഗ പിടുത്തമിട്ടിരുന്നു. അവന്റെ ചോദ്യം പുറത്തേക്ക് വന്നില്ല എങ്കിലും മനസിലായതുപോലെ......

ശരീടാ,കുറച്ചു വെയ്റ്റ് ചെയ്യുവാണെ ഒരുപകാരമാവും ഇവൾക്ക്.

ഞാൻ നിന്നോളാം.നീ ചെല്ല്.......

ദാ... അയാളാ.താഴെ എത്തിക്കാണും അതും പറഞ്ഞവൾ താഴേക്ക് ഓടി.

അവൻ വൈഗയെ ഒന്ന് നോക്കി. അവളുടെ പിടുത്തം അയഞ്ഞിരുന്നു. അവന്റെ കണ്ണുകളിലെ ചോദ്യങ്ങൾ അവൾ വായിച്ചെടുത്തു.അകത്ത് ഒന്ന് നോക്കി,ഭാഗ്യ ഉറക്കത്തിലേക്ക് വഴുതിയിരുന്നു.അവളുടെ നിദ്ര കണ്ട് അവനും ഒന്ന് നോക്കിനിന്നു.

മരുന്നിന്റെ ക്ഷീണമുണ്ട്.ചെറിയ മയക്കമുണ്ട് ഗുളികക്കൊക്കെ.

അതുണ്ടാവും,ചെറിയ രീതിയിൽ ഉറങ്ങാനുള്ള മരുന്നുമുണ്ട്.

അവള് വരാൻ വൈകുവോ?

കാര്യം മനസിലായി.....ഇല്ലടാ പെട്ടെന്ന് വരും.

എന്തിനാടാ ഇനീം,ഇപ്പൊ ബ്യുട്ടിക്കും സ്റ്റിച്ചിങ്ങും ഒക്കെയുണ്ടല്ലോ.

നീയിത് എന്തറിഞ്ഞിട്ടാ റിനോഷ്. അറിയാല്ലോ കാര്യങ്ങളൊക്കെ.മാസം ഒന്ന് തട്ടീം മുട്ടീം പോണേൽ ചിലവ് എത്രയാന്നാ.അതും ഇതുപോലെ ഒരു സിറ്റിയിൽ.നിനക്ക് ഒന്നുമറിയണ്ട ശമ്പളം ഇഷ്ട്ടത്തിനു ചിലവിടാം,അമ്മ ചോദിക്കില്ലല്ലോ,ഇള്ളക്കുട്ടിയല്ലെ. താമസിക്കാൻ ചിലവില്ല.ഭക്ഷണം നോക്കിയാൽ

💬 Comments

View all comments