0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 667

മനസ്സ് തളർന്നിട്ടുണ്ട്.പഠിക്കാൻ മോശമായിട്ടല്ല,അങ്ങനെ ഒരവസ്ഥ നിൽക്കെ വീട്ടുകാരും കൈവിട്ടു, അങ്ങനെ ഡിഗ്രി പകുതിക്ക് വച്ചു പഠിപ്പും നിന്നു.ഒരു സന്ധ്യക്ക് വീട്ടിൽ ചെല്ലുമ്പോൾ അച്ഛന്റെ വക ആക്രോശം,ആണിനെപ്പോലെ ജീവിക്കുന്നെങ്കിൽ കേറിയാമതിന്ന്. അമ്മ വാതിൽ കൊട്ടിയടച്ചു.അന്ന് വീടുവിട്ടിറങ്ങിയതാ.എന്നിലെ സത്വം തിരിച്ചറിഞ്ഞതുകൊണ്ട്,പുരുഷ ശരീരത്തിനുള്ളിൽ ഒരു സ്ത്രീമനസ്സ് ഉള്ളതുകൊണ്ട് കുറച്ചു കൂട്ടുകാരെ കിട്ടി.പിന്നുള്ള ജീവിതം അവരുടെ കൂടെ ആയി.ഞങ്ങളെ തേടിയും ആവശ്യക്കാരെത്തി.ഇരുളിന്റെ മറവിൽ സ്നേഹം വാരി വിതറുകയും വെളിച്ചത്തിൽ കാണുമ്പോൾ വെറുപ്പ് കാട്ടി,ആട്ടിപ്പായിക്കുന്ന പ്രബുദ്ധരായ സമൂഹം.ആ മാന്യവ്യക്തികൾക്ക് കിട്ടുന്നത്തിന്റെ ഒരംശം പരിഗണന കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചിട്ടുണ്ട്.

വൈഗ,ഈ ആഗ്രഹങ്ങളും അടക്കി വച്ച് എത്രനാൾ മുന്നോട്ട് പോകും?

ആഗ്രഹങ്ങൾ,ഒരുപാടുണ്ട് റിനോഷ്. ഒരു പുരുഷനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യണം എന്ന് തുടങ്ങി,സമൂഹം അംഗീകരിച്ചു ഒരു സ്ത്രീയായി മാന്യതയോടെ ജീവിതം നയിക്കാൻ.അന്തസോടെ ജോലി ചെയ്തു തലയുയർത്തി നിൽക്കാൻ. പക്ഷെ,ഞങ്ങൾ വെറും.........

അവൾ പൂർത്തിയാക്കുന്നതിനു മുമ്പ് അവന്റെ കൈകൾ അവളെ തടഞ്ഞു "സമൂഹം ഏത്ര മാറ്റി നിർത്തിയാലും എന്തുതന്നെ പേരിട്ടു വിളിച്ചാലും,നീ എന്ന വ്യക്തിയെ എനിക്കറിയാം.നീ നിന്റെ വ്യക്തിത്വത്തിൽ ഉറച്ചുനിന്ന് മുന്നോട്ട് പോവുക.ഒരുക്കൽ നിന്റെ ലക്ഷ്യം,നിന്റെ ആഗ്രഹങ്ങൾ ഒക്കെ നിന്റെ കയ്യിലൊതുങ്ങും.

പറയാൻ എളുപ്പമാണ്,പക്ഷെ......

ഒരു ചൊല്ലുണ്ട് വൈഗ........"യുവർ ഡിസൈർ ഫോർ സക്സസ് ഷുഡ് ബി ഗ്രെയ്റ്റർ ദാൻ യുവർ ഫിയർ ഓഫ് ഫെയ്ലർ"........ഒന്ന് ഓർത്തു വച്ചാൽ നന്ന്.

നീ വീണ്ടും ഫിലോസഫി തുടങ്ങിയൊ, ഒന്നുല്ലേലും കേൾക്കാൻ രസമുണ്ട്.

അവർ സംസാരിച്ചു നിൽക്കവെ പുറത്തൊരു കാർ വന്നുനിന്നു."ആഹ് അവൾ വന്നുന്നാ തോന്നണേ"വൈഗ അത്‌ പറയുമ്പോഴേക്കും വാതിൽ തുറന്ന് മാലിനി അകത്തെക്കെത്തി. അപ്പോഴും ഭാഗ്യ നല്ല ഉറക്കത്തിലും.

അവസാനം

💬 Comments

View all comments