0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 668

കുപ്പിയിലിരുന്ന അല്പം മദ്യം ഒറ്റവലിക്കുതീർത്ത റിനോഷ് അവളെയൊന്ന് നോക്കി.....

എന്താടാ ഇങ്ങനെ നോക്കുന്നെ. ആദ്യം കാണുന്നതുപോലെ......

ഒന്ന് ചോദിക്കട്ടെ......

ചോദിക്ക്....... കേൾക്കട്ടെ.....

അല്ലെ വേണ്ട......തല്ക്കാലം ആദ്യം പറഞ്ഞ ആഗ്രഹം സാധിച്ചു തരട്ടെ, വരുന്നോ ഒരു ബൈക്ക് റൈഡ്, എന്റെ പിറകിലിരുന്ന്.നേരെ നൈനിറ്റാൾ,ആ നദിയുടെ കരയിൽ നിൽക്കുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ ആടോ.ചിലപ്പൊ എന്നിലെ പ്രണയം കൂടുതൽ ജ്വാലിച്ചു നിൽക്കുന്നത് അതിന്റെ തീരത്താവാം എന്തോ അവിടെ നിൽക്കുമ്പോൾ ലോകം കണ്മുന്നിൽ മായാജാലം വിരിയിക്കുന്ന പ്രതീതിയാ...ലോകം കൈക്കുമ്പിളിൽ നിറയുന്നതു പോലെ

ഓഹ് ഇത് വല്ലാത്തൊരു വട്ട് തന്നെ....

"വാ..വന്ന് കേറ്,തന്റെ ആഗ്രഹം ഇന്ന് സാധിച്ചിട്ടു തന്നെ കാര്യം"അവൻ അവളെയും കൂട്ടി പുറത്തേക്കിറങ്ങി. കൈക്കുപിടിച്ചു കൊണ്ടുപോകുമ്പൊ അവൾ വിടുവിക്കാൻ ശ്രമിച്ചു,പക്ഷെ അവന്റെ മുന്നിൽ അറിയാതെയവൾ വഴങ്ങിപ്പൊയി.കുളിച്ച് പുറത്തേക്ക് ഇറങ്ങിയ മാലിനി അവരെ നോക്കി ചിരിക്കുമ്പോൾ അവന്റെ ബുള്ളറ്റ് മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു. ബുള്ളറ്റിൽ അവന്റെ തോളിൽ പിടിച്ചു യാത്ര ചെയ്യുമ്പോൾ തന്നെപ്പോലെ ഉള്ളവരെ മാറ്റിനിർത്തുന്നവരുടെ കൂട്ടത്തിൽ ഒപ്പം ചേർത്തുനിർത്തുന്ന ചിലരും ഉണ്ടെന്നവൾ അവനിലൂടെ മനസിലാക്കുകയായിരുന്നു.അവൾ അവനോട് ചേർന്നിരുന്നു.അവരുടെ അകലം വീണ്ടും കുറയുകയായിരുന്നു ***** നൈനിറ്റാൾ തടാകത്തിന്റെ തീരത്ത് ആ ഓളപ്പരപ്പിലേക്ക് നോക്കി അവർ നിന്നു.ആ തണുപ്പിൽ കൈകൾ കൂട്ടി തിരുമ്മി ആ ജലാശയത്തിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുന്ന അവനെ അവളങ്ങനെ നോക്കിനിന്നു.

റിനോഷ്..........

എന്താ വൈഗ..... തനിക്കെന്തോ ചോദിക്കാനുണ്ട് അല്ലെ?

മ്മ്മ്,ഒരു സ്ത്രീ മനസ്സ് ഉള്ളതിനാൽ ആവാം,എന്റെ ഒരു തോന്നലാണ്.ഈ തീരത്തിനൊരു പ്രണയകഥ പറയാൻ ഉണ്ട്.എന്താ ശരിയല്ലെ.......

എന്താ അങ്ങനെ തോന്നാൻ......

ചുരുങ്ങിയ കാലത്തെ പരിചയമെ ഉള്ളു.എങ്കിലും ആ മനസെനിക്ക് അറിയാം.ആരാ

💬 Comments

View all comments