0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 338

ആയിരിക്കാം,പക്ഷെ ആരുമിതുവരെ വെറുപ്പോടെയല്ലാതെ നോക്കിയിട്ടില്ല. ഒരു നല്ല വാക്ക് പറഞ്ഞുകേട്ടിട്ടില്ല. ഇന്നൊരാൾ അങ്ങനെ പറഞ്ഞു കേട്ടപ്പോൾ സന്തോഷം തോന്നി.അത് കൊണ്ടൊരു നന്ദിവാക്ക് പറഞ്ഞു.

ഇറ്റ്സ് ഓക്കേ,വരവ് വച്ചു.അല്ല ഇത് എവിടെപ്പോയി വരുന്നു രണ്ടാളും.

ഓഹ് ഒന്നും പറയണ്ട,താജ് മഹൽ കാണാൻ ഒരാഗ്രഹം.അതുകൊണ്ട് ഇറങ്ങിത്തിരിച്ചു.

അങ്ങനെയാണ് കാര്യങ്ങൾ.ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനമാവട്ടെ

പ്രചോദനം മാത്രം പോരല്ലോ.അതിന് സാഹചര്യം കൂടെ വേണ്ടേ.ദാ ഇപ്പൊ തന്നെ കണ്ടതല്ലേ നിങ്ങൾ.....

അത് കാഴ്ച്ചപ്പാടിന്റെയാണ് വൈഗ. ഇന്നും സമൂഹത്തിലെ വികലമായ കാഴ്ച്ചപ്പാടുകൾക്ക് മാറ്റമൊന്നുമില്ല. വിമർശനങ്ങൾ പോലും വ്യക്തിഹത്യ ആയിമാറുന്ന കാലമാണ്.അല്ലെങ്കിൽ വിമർശനമെന്നതിന് അങ്ങനെയൊരു അർത്ഥം കല്പ്പിച്ചുകൊടുക്കുന്നു. ഇതൊന്നും അത്ര പെട്ടെന്ന് മാറില്ല. മാറാത്തിടത്തോളം ഇങ്ങനെയങ്ങു പൊയ്ക്കോണ്ടിരിക്കും.

മറ്റുള്ളവരെ ശ്രദ്ധിക്കാതെ അവർ സംസാരിച്ചുകൊണ്ടിരുന്നു.സമയം കടന്നുപോയി.ഫരിദാബാദ് പിന്നിട്ട് നിസാമുദിനും കടന്ന് ഡൽഹിയിൽ എത്തിയപ്പോൾ സമയം വൈകിട്ട് ഏഴ് കഴിഞ്ഞിരുന്നു.ആ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർത്തമ്മിൽ സുഹൃത്തുക്കളെപ്പോലെ ആയിരുന്നു. പ്രതേകിച്ചു വൈഗയും റിനോഷും. ട്രെയിനിൽ കിട്ടിയ കുറച്ചു നിമിഷങ്ങളിൽ ഒരു കൊച്ചു സൗഹൃദം അവിടെ ഉടലെടുത്തു.സമൂഹത്തിൽ ആട്ടലുകൾക്ക് നടുവിൽ ജീവിക്കുന്ന തങ്ങളോട് മാന്യമായി ഇടപെട്ടപ്പോൾ അവനോട് തോന്നിയ ബഹുമാനം അതാവാം പിരിയുമ്പോൾ കൈകൾ സ്വീകരിച്ചതും വൈഗ തന്റെ നമ്പർ അവന് നൽകിയതും.ഇനിയൊരു കണ്ടുമുട്ടലൊ,ഒരു മെസ്സേജ് പോലും പ്രതീക്ഷിക്കാതെ തമ്മിൽ പിരിഞ്ഞ നിമിഷം ഭാവിയിൽ ദൃഢമായൊരു സൗഹൃദത്തിന്റെ തുടക്കമാണെന്ന് അവർ അറിഞ്ഞിരുന്നില്ല. ***** രാവിലെ തന്നെ ഡ്യൂട്ടിയിലുണ്ട് റിനോ. ഡോക്ടർ അർച്ചനക്കൊപ്പം ഫസ്റ്റ് റൗണ്ടസ് നടത്തുകയാണ് അവൻ. തന്റെ പ്രവർത്തനമേഘലയിൽ വന്നു ചേർന്ന ഉത്തരവാദിത്വങ്ങൾ,ഇന്നവൻ ഒരു ടീം ലീഡർ പൊസിഷനിൽ എത്തി നിൽക്കുന്നു.റീന പോയതിൽ പിന്നെ ആദ്യ സമയങ്ങളിൽ അവന് അല്പം ബുദ്ധിമുട്ടായിരുന്നു.പക്ഷെ അർച്ചന, അവരായിരുന്നു അവന്റെ വഴികാട്ടി. അൻപതിൽ എത്തിനിൽക്കുന്ന പ്രായം.ഇപ്പോഴും ചുറുചുറുക്കോടെ രോഗികൾക്ക് മുന്നിൽ പുഞ്ചിരിച്ച മുഖത്തോടെ നിൽക്കുമ്പോൾ ഇപ്പഴും ഇരുപതിന്റ ചെറുപ്പമാണ് അവർക്ക്. അവന് അവരൊരു അത്ഭുതമായി നിലകൊള്ളുന്നു.ഒരെ ചിന്താഗതി വച്ചു പുലർത്തുന്ന അവർക്ക് അധിക സമയം വേണ്ടിയിരുന്നില്ല അടുക്കുവാ ൻ.അവന്റെ ഏഴ് വർഷത്തെ പരിചയ സമ്പത്തിനൊപ്പം അവരുടെ സൗഹൃദവും ദൃഡമായിരുന്നു.അത് ഒരു കുഞ്ഞിന്റെ ജീവന് വെളിച്ചം പകരുന്നതിൽ വരെ എത്തിനിന്നു. അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് അതാണിന്ന്

💬 Comments

View all comments