0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 339

ഡോക്ടർ അർച്ചന.

റൗണ്ട് കഴിഞ്ഞു നിൽക്കുമ്പോഴാണ് റിനി അങ്ങോട്ടേക്കെത്തുന്നത്.അതെ റിനി.......റീനക്ക് ശേഷം റിനോഷിന് കിട്ടിയ കൂട്ട്.ഒരു കൂട്ടിമുട്ടലിൽ തുടങ്ങി അല്പം അസ്വാരസ്യങ്ങളിലൂടെ കടന്ന് അവന്റെ ജീവിതത്തിലേക്ക് പ്രവേശം കണ്ടെത്തിയവൾ.എല്ലാം അറിഞ്ഞു തന്നെ,അവന്റെ വിട്ടുകൊടുത്ത പ്രണയത്തെ മനസിലാക്കി അവന്റെ കുറവുകളിൽ അവന്റെ ശക്തിയായി നിൽക്കുന്നവൾ."റിനി വർഗീസ്" പ്ലാത്തോട്ടത്തിൽ വർഗീസ് തരകന്റെ മകൾ.ഇന്നവർ എൻഗേജ്ഡ് ആണ്. ജോബ് പ്രൊഫൈൽ കോംപ്ലക്സ് പരിഹരിച്ച്,അവനെ അവളോട് ചേർക്കാൻ മുൻകൈ എടുത്തതും ഡോക്ടർ അർച്ചന തന്നെ.അവർ തന്നെ മുൻകൈയ്യെടുത്താണ് പട്ടംപോലെ പറന്നു നടക്കാനുള്ള അവരുടെ തീരുമാനത്തിന് ഒരു വിരാമമിട്ടതും.അഞ്ചു മക്കൾ,പക്ഷെ ഒരെയൊരു പെൺതരിയുടെ ഇഷ്ട്ടം മനസ്സിലാക്കി തരകൻ ഒപ്പം നിന്നതും കാര്യങ്ങൾ വേഗത്തിലാക്കി.വരുന്ന പ്രണയദിനത്തിൽ ജീവിതത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കുവാൻ തയ്യാറെടുക്കുന്നവർ......

ആഹാ,നിന്നെ കണ്ടില്ലല്ലോന്ന് വിചാരിച്ചു.

നമ്മൾ ഇവിടെയൊക്കെ ഉണ്ട് ഡോക്ടർ.അല്പം തിരക്കിൽ പെട്ടു, കുറച്ച് ഇന്റർവ്യൂ ഒക്കെയായിട്ട്.എച്ച് ആർ ഹെഡ് ആയിപ്പോയില്ലെ.ഇവിടെ ചിലരെപ്പോലെ തോന്നുന്ന വഴിക്ക് പോവാനും കറങ്ങാനും നമ്മുക്കെവിട സമയം. .. .

കേൾക്കുന്നു എങ്കിലും മൈൻഡ് ചെയ്യാതെ സിസ്റ്റത്തിൽ അല്പം ജോലി ചെയ്യുകയാണ് റിനോഷ്.അർച്ചന ഒന്ന് പാളി നോക്കി.പ്രതികരണം ഒന്നും കാണാതെ,അവൾ അവനെ തോണ്ടിവിളിച്ചു.ഒഴുക്കൻ മട്ടിൽ നോക്കുമ്പോഴുണ്ട് വീർത്തുകെട്ടിയ മുഖവുമായി റിനി കൗണ്ടറിന് മുന്നിൽ തന്നെയുണ്ട്.

ഒന്ന് കണ്ടിട്ട് എത്രായി എന്നറിയുവോ, കറങ്ങിനടക്കുവല്ലേ.ഒന്ന് കാണാൻ വന്നപ്പൊ.....മഗല്ലന്റെ പിന്മുറക്കാരൻ ആണെന്നാ ഭാവം.വല്യ ട്രാവലർ ആണെന്നുള്ള ഭാവവും.അതെങ്ങനാ, വളം വച്ചു കൊടുക്കാൻ ഡോക്ടറും, താളത്തിന് തുള്ളാൻ വീട്ടുകാരും. ഇപ്പൊ എന്റെ ആങ്ങളമാർക്കും അപ്പനും പോലും ഈ പണ്ടാരത്തിനെ മതി.

ഒള്ള കലിപ്പ് മുഴുവൻ അവിടെനിന്ന് കാണിച്ച റിനി ചവിട്ടിക്കുലുക്കി അവിടെനിന്നും പോയി.അർച്ചനയും മറ്റുള്ളവരും ഇതൊക്കെക്കണ്ട് കൺട്രോൾ പോയി ചിരിക്കുന്നുണ്ട്.

എന്റെ റിനോ,നിനക്കവളെ അറിയില്ലെ.എന്തിനാ വെറുതെ വട്ട് പിടിപ്പിക്കുന്നെ.

ഒരു രസം.....ഈ കാട്ടായം മാത്രേ ഉള്ളു ഡോക്ടർ.കുറച്ച് കഴിഞ്ഞു വിളിക്കും,പൂച്ചയെപ്പോലെ പതുങ്ങി ഇങ്ങ് വരുകയും ചെയ്യും കണ്ടോ.

നീ ഭാഗ്യം ചെയ്തവനാ.അന്ന് നീ ഒരു നന്മയുടെ പേരിൽ നിന്റെ പ്രണയം വിട്ടുകൊടുത്തു.ഒരു കുടുംബത്തിന്റെ സ്നേഹവും അനുഗ്രഹവും നേടി. അതിന്റെ ഫലം കിട്ടിയത് റിനിയുടെ രൂപത്തിലും.ചിലത് അങ്ങനാ,ആദ്യ പ്രണയം കിട്ടാതെ പിന്നീട് കിട്ടുന്നത് ഉണ്ടല്ലോ,അതിന് മധുരമേറും.....

അവരുടെ

💬 Comments

View all comments