0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 936

ചേട്ടാ ഒന്ന് നിൽക്കാമോ ?.. കയ്യിൽ ഒരു ചായ ഫ്ലാസ്ക്കുമായി പ്രായം ചെന്നൊരാൾ തിരിഞ്ഞു നോക്കി…. അഡ്‌വെക്കേറ്റ് റോയിതോമസിന്റെ ഗുമസ്ഥൻ അല്ലെ ?. അയ്യോ അത് പണ്ട് ആയിരുന്നു ഇപ്പോഴത്തെ ഗുമസ്ഥൻ വേറെയാ.. ആ വൃദ്ധൻ പറഞ്ഞു ഞാനിപ്പോ ഇവിടെ കേസുമായി ബന്ധപ്പെട്ട് വരുന്നവർക്ക് ചായ കൊണ്ട് കൊടുക്കലാണ് ജോലി.. റോയി തോമസിനെ ഒന്ന് കാണാൻ പറ്റുമോ ?.. സാർ അമേരിക്കയിൽ പോയിരിക്കുകയാ സാറിന്റെ ജുനിയേസ് ആണ് ഇപ്പൊ കേസ് എടുക്കുന്നത് ,, അതും പറഞ്ഞുകൊണ്ട് ആ മനുഷ്യൻ ചായഫ്ലാസ്ക്കും കൊണ്ട് നടന്നു പോയി.. ആഗതൻ, വരാന്തയുടെ മൂലയ്ക്ക് ഉള്ള കസേരയിൽ പോയി ഇരുന്നു , സമയവും കുറെ കടന്നു പോയി.. സാർ വക്കീലിനെ കണ്ടോ ?. എന്നുള്ള ചോദ്യം കേട്ടപ്പോഴാണ് ആഗതൻ ചിന്തകളിൽ നിന്ന് ഉണർന്നത് ,, ഇല്ല എനിക്ക് റോയി തോമസിനെ ആയിരുന്നു കാണേണ്ടിയിരുന്നത് ,,, സാർ കേസുകൾ ഒന്നും എടുക്കാറില്ല ഇപ്പൊ കുറെ വർഷമായിട്ട് ജൂനിയസിനെ ആണ് ഏൽപ്പിക്കുന്നത് ,, ആ വൃദ്ധൻ പറഞ്ഞു ചേട്ടന്റെ പേര് എന്താ ?.. എന്റെ പേര് ചന്ദ്രൻ എന്നാ ഞാൻ പോട്ടെ സാർ ഓഫിസ് അടക്കാറായി , അപ്പോഴാണ് ആഗതൻ ചുറ്റും ശ്രേദ്ദിച്ചത് ആൾ തിരക്ക് പാടെ കുറഞ്ഞിരിക്കുന്നു ,, മുറ്റത്തിറങ്ങി ആഗതൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് ഗെയ്റ്റിന് പുറത്തേക്ക് കാർ നീങ്ങി…. ************** ഞാൻ കരുതി ഇന്നും ഭായിയെ ഇരുട്ടറയിൽ തന്നെ ആക്കുമെന്ന്.. രാഹുൽ പായ വിരിച്ചു കൊണ്ട് പറഞ്ഞു.., അൻവർ മറുപടി ഒന്നും പറയാതെ ഇരുമ്പഴികൾ പിടിച്ചു കൊണ്ട് ഇരുട്ടിലേക്ക് നോക്കി

💬 Comments

View all comments