Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
നിൽക്കുക ആയിരുന്നു… എന്താ ഭായ് കിടക്കുന്നില്ലെ ?.. ഉറക്കം വരുന്നില്ല സാധാസമയവും ഉണർന്നിരിക്കുന്നു ഇപ്പൊ മനസ്സും ശരീരവും.. എല്ലാ സെല്ലിലെയും ലൈറ്റുകൾ അണഞ്ഞു നിലാവിന്റെ വെളിച്ചത്തിൽ പരസ്പ്പരം നിഴലുകൾ തെളിഞ്ഞു നിന്നു…,, ശബ്ദ്ദം താഴ്ത്തി രാഹുൽ ചോദിച്ചു . ഭായ് അന്ന് നിർത്തിയ കഥയുടെ ബാക്കി പറയാമോ ?. അൻവർ പായയിൽ വന്നിരുന്നു .. കേൾക്കുമ്പോൾ അതൊരു കഥ മാത്രമാണ്.. അനുഭവിച്ച എനിക്കത് ജീവിതവും…ചില ജീവിതം അങ്ങനെയാണ് ശരിക്കും ഒരു കഥ പോലെ എല്ലാ കഥയിലും പ്രതീക്ഷിക്കാത്ത വഴിത്തിരിവ് ഇല്ലെങ്കിൽ പോസ്റ്റിവ് ആയൊരു ജീവിതം ഇല്ലെങ്കിൽ നെഗറ്റീവ് ആയൊരു അന്ത്യം അപ്പോഴും അതിലെ ബാക്കിയുള്ള കഥാപാത്രങ്ങളെ ചുറ്റിപറ്റി കഥ തുടർന്ന് കൊണ്ടിരിക്കുന്നു …..,, അൻവർ പറഞ്ഞു.. അത് പറഞ്ഞപ്പോഴാ ഓർത്തത് ഭായിയെ കാണാൻ ഭായിയുടെ വീട്ടിൽ നിന്ന് ആരും ഇത് വരെ വന്നിട്ടില്ലെ ?.. വരാൻ ആരുമില്ല … ഇത്തയും ഉമ്മച്ചിയൊക്കെ?.. അവരെ കാണാൻ ഭായിക്ക് ആഗ്രഹം ഉണ്ടാവില്ലേ ? എന്റെ ആഗ്രഹത്തിന് എന്ത് സ്ഥാനം കൊലയാളിക്ക് ഒന്നും ആഗ്രഹിക്കാൻ അർഹത ഇല്ല ,,, ഭായി ബാക്കി പറഞ്ഞില്ല ,,, എന്താണ് എന്ന് അറിയാനുള്ള ആദി രാഹുലിനെ കൊണ്ട് ചോദിപ്പിച്ചു കൊണ്ടിരുന്നു ,,,,, പറയാം … അൻവർ തന്റെ കഴിഞ്ഞ കാലത്തിലേക്ക് ,, ഹംന … മ്മ്മ്…എന്തെ അനു നിന്റെ ഇത്തതാക്ക് കല്യാണം ഒന്നും അതിന് ശേഷം ഇത് വരെ നോക്കിയിട്ടില്ലെ ?.. കൈയിലിരുന്ന പേരക്ക കടിച്ചു കൊണ്ട് അവൾ പറഞ്ഞു ,, ആര് നോക്കാൻ ?.. ഉപ്പയും ഇല്ല ആങ്ങളമാരും ഇല്ല ,, തന്റെ ഇളയുപ്പയും
💬 Comments
View all comments