Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
,, ഇതൊന്നും ശിക്ഷ ആവുന്നില്ല എനിക്ക് എന്റെ പാവം പെണ്ണിനെ കൊന്ന പാപം തീരില്ല ഒരിക്കലും .. അൻവർ പൊട്ടി പൊട്ടി കരയുക ആയിരുന്നു .. അൻവറിന്റെ തെറ്റ്ധാരണയും എടുത്തു ചാട്ടവും ഒരു പ്രാണൻ കവർന്നു ,, തന്റെ തെറ്റ് മനസ്സിലാക്കി ഈ ശിക്ഷ ഏറ്റ് വാങ്ങുന്ന അൻവറിനോട് യോജിപ്പാണോ വിയോജിപ്പാണോ മനസ്സിൽ നുരഞ്ഞു പൊന്തുന്നത് എന്ന് രാഹുലിന് തിരിച്ചറിയാൻ ആയില്ല ,,, അപ്പോഴും അൻവർ കൊച്ചു കുഞ്ഞിനെ പോലെ പൊട്ടി കരയുക ആയിരുന്നു .. നെഞ്ചോട് ചേർത്തു വെച്ച ആ വിലപ്പെട്ട നിധിയെ നഷ്ടമായതിനെ കുറിച്ചോർത്ത്….. ആ രാവ് കണ്ണീരിൽ കുതിർന്ന് മഴങ്ങി ********** ********** ******* ആ സൂപ്രണ്ടിനെ കാണാൻ ഇല്ലല്ലോ വന്നില്ലെ ആവോ ബ്രിട്ടീഷ് രാജാവ് ,, രാഹുൽ പരിഹാസത്തോടെ ആരോട് എന്നില്ലാതെ പറഞ്ഞു…, എന്താ ഡാ .. നിനക്കൊരു പരിഹാസം സാറിനെ അത് കേട്ട് കൊണ്ട് വന്ന കോൺസ്റ്റബിൾ ചോദിച്ചു , അയ്യോ ഞാനൊന്നും പറഞ്ഞില്ല സാർ … അതും പറഞ്ഞു കൊണ്ട് രാഹുൽ ചീരകൾക്ക് വെള്ളം തളിച്ചു കൊണ്ടിരുന്നു , സാറിന് സുഖമില്ല രണ്ടു ദിവസത്തേക്ക് ലീവാണ് കോൺസ്റ്റബിൾ എല്ലാരോടുമായി പറഞ്ഞു .. എന്ന് കരുതി ആരും തനി സ്വഭാവം പുറത്ത് എടുക്കേണ്ട സാർ വന്നാല്‍ പലിശ അടക്കം കിട്ടും ഹ്മ്മ….. എല്ലാവരും ഓരോ ജോലിയിൽ മുഴുകി സമയം ഉച്ച കഴിഞ്ഞു , രാഹുൽ ശ്രേദ്ധിച്ചു അൻവർ ആ കഥ പറഞ്ഞു തീർത്തതിന് ശേഷം തന്നോട് പോലും ഒന്ന് മിണ്ടാറില്ല ,,, രാഹുൽ അൻവറിന്റെ അരികിലേക്ക് നടന്നു , ഭായ്
💬 Comments
View all comments