Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
എന്നോട് ദേഷ്യമാണോ ?. എന്താ ഇങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്നത് ?.. രാഹുലേട്ടൻ ഇനി എന്നോട് മിണ്ടില്ല എന്നാ ഞാൻ കരുതിയത് ,, അത്രയ്ക്ക് നീചനല്ലെ ഞാൻ ,, ഭായ് … നിങ്ങൾ പറഞ്ഞൊരു വാക്ക് ഉണ്ട്. അവളെന്റെ നെഞ്ചിൽ തളർന്നു വീണപ്പോയാണ് ഞാൻ ചെയ്തത് എന്താണെന്ന് സ്വയബോധം വന്നത്,, ആ വാക്കിൽ തന്നെ ഉണ്ട് പിടി വിട്ട മനസ്സിന്റെ കൈ പിഴ കൊണ്ട് സംഭവിച്ചതാണ് എന്ന് അതിൽ ഭായ് ആത്മാർത്ഥമായി ഇന്നും വേദനിക്കുന്നുണ്ട് … പിന്നെ ഭായിയെ വെറുക്കാൻ എനിക്ക് എന്ത് അർഹത , ഞാനും…… ഡാ… അൻവറെ നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് , ഒരു പോലീസുക്കാരൻ വന്ന് പറഞ്ഞു . അൻവറും രാഹുലും മുഖത്തോട് മുഖം നോക്കി , പിന്നീട് അൻവർ ആ പോലീസുകാരന്റെ പിന്നാലെ നടന്നു … ഈ മൂന്ന് വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ലാത്ത വിസറ്റർ ആരായിരിക്കും ?.. ************ ********** ***** അയാൾ ശെൽഫിൽ നിന്ന് ഡയറി എടുത്ത് നിലാവ് വെളിച്ചം പടർത്തിയ നീലാകാശ പന്തലിൻ കീഴിൽ പച്ചപായ് വിരിച്ച പുൽ മേട്ടിൽ വിളക്കിന് അരികിൽ ഇരുന്നു… ചേട്ടായി.. ഫുഡ്ഡ് കഴിക്കുന്നില്ലെ ?.. നീ കഴിച്ചു കിടന്നോ ഞാൻ ലൈറ്റാവും… അയാൾ ഭാര്യയോട് പറഞ്ഞു ഹ്മ്മ… ഇത് പ്രതീക്ഷിച്ചതാണ് ചേട്ടായി ഇനി വിചാരിച്ച കാര്യം നടത്തിയെ . എന്നോട് മിണ്ടാനും കൂട്ട് കൂടാനും വരൂ അത് വരെ അന്യരെ പോലെ ഈ വീട്ടിൽ രണ്ടു പേർ രണ്ടു ഭാഗത്ത് .. അവർ ഭർത്താവിനായി വിളമ്പിയ ഭക്ഷണം മൂടി വെച്ചു…,,
💬 Comments
View all comments