0%

Chapter Title : ജീവൻറ ജീവനായ പ്രണയം [Tom]

Author : tom Read All Parts 409

.. ആ അബോധവസ്തയിലും അൻവർ വേദന കൊണ്ട് ഞെരങ്ങുന്നുണ്ടായിരുന്നു..

ഒരു ലഹരി പ്രയോഗം പോലെ. സൂപ്രണ്ട് ആ വേദന കണ്ട് ആനന്ദിച്ചു .. സാറെ അവന്റെ തലയിൽ നിന്നും ബ്ലഡ് പോവുന്നുണ്ട്. ഹോസ്പ്പിറ്റലിൽ എത്തിച്ചില്ലങ്കിൽ..

കോൺസ്റ്റബിൾ പാതി വെച്ചു നിർത്തി .. ഇവനൊക്കെ മരിച്ചു പോയാൽ ആർക്കാ ഡോ നഷ്ട്ടം , അവിടെ കിടക്കട്ടെ സർ നാളെ കോടതിയിൽ ഹാജർ ആക്കാൻ ഉള്ളതാണ് . കോൺസ്റ്റബിൾ അല്പം ഭയത്തോടെ. പറഞ്ഞു…,,

നാശം വിളിക്ക് എന്നാൽ ആംബുലൻസ് . ഇനി മേലെ വിളിച്ചു സമ്മതം ചോദിക്കണം…. സൂപ്രണ്ട് കലിയോടെ ഓഫിസിലേക്ക് നടന്നു … പോലിസ് കാവലിൽ അൻവർ ICU വിൽ കിടന്നു

നടന്നു .. അൻവറിന്റെ മിഴികൾ സഡേഷന്റെ വീര്യം കുറഞ്ഞപ്പോൾ പതിയെ തുറന്നു …….. കറങ്ങുന്ന ഫാനിൽ നോക്കി കിടന്നു അൻവർ ..

താനിപ്പോ ഒരു ഹോസ്പ്പിറ്റലിൽ ആണെന്ന് മനസ്സിലായി അവന് … തലയിൽ ഒരു കെട്ട് ഉണ്ടായിരുന്നു…., അതിനകത്തു. നിന്ന് ഒരായിരം സൂചി മുനകൾ കുത്തി നോവിക്കും പോലെ .. 3വർഷത്തിന് ശേഷം ജയിലറക്ക് പുറത്തൊരു രാവ് .,,

പരോൾ പോലും ഇല്ലാതെ , അൻവർ .. എങ്ങനുണ്ട് ഡോക്ക്ടർ വിമലിന്റെ ചോദ്യം ആയിരുന്നു അത് … അൻവർ മറുപടി പറയാതെ ഡോക്ക്ടറെ ഒന്ന് നോക്കുക മാത്രം ചെയ്തു . ഡോക്ക്ടർ അൻവറിനെ സൂക്ഷ്‌മമായി ഒന്ന് ശ്രദ്ധിച്ചു , മെലിഞ്ഞുണങ്ങിയ ഒരു രൂപം മുടി പറ്റെ വെട്ടി നിരത്തിയിരിക്കുന്നു .. ചികിത്സയ്ക്കിടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തല്ല് കൊണ്ട് ചതഞ്ഞ പാടുകൾ കണ്ടിരുന്നു…. 25 വയസ്സ്

💬 Comments

View all comments