Chapter Title : ജീവൻറ ജീവനായ പ്രണയം [Tom]
പിന്നെ തോട്ടത്തിലേക്ക് ഇറങ്ങുമ്പോഴാണ് ഒരു പോലീസുക്കാരൻ പറഞ്ഞത് ഡാ അൻവറെ .
നിനക്കിന്ന് തോട്ടത്തിൽ അല്ല ജോലി .,, അപ്പുറം പാറ പൊട്ടിക്കലാണ് അല്ല സർ പെട്ടന്ന് എന്താ മാറ്റം , അൻവർ ചോദിച്ചു സൂപ്രണ്ടിന്റെ തീരുമാനം ആണ് മ്മ്മ് നടക്ക് … ഒന്നും മിണ്ടാതെ അൻവർ ആ പോലീസുക്കാരന്റെ പിന്നാലെ നടന്നു …..
വെയിൽ ഉദിച്ചു ഉയരുംന്തോറും അൻവറിന് തളർച്ച കൂടി വരും പോലെ തോന്നി തലയിൽ വല്ലാത്തൊരു ഭാരം തൊണ്ട വരളും പോലെ . സാർ .. കുറച്ചു വെള്ളം തരുമോ ?. വെള്ളമൊന്നും കുടിക്കണ്ട അങ്ങനെ തളരുന്ന മനസ്സും ശരീരവും അല്ലല്ലോ നിന്റെ… അവിടേക്ക് നടന്നു വന്ന് കൊണ്ട് സൂപ്രണ്ട് പരിഹാസ രൂപത്തിൽ പറഞ്ഞു …
അൻവർ പിന്നെ വെള്ളത്തിന് ചോദിച്ചില്ലപാറ ആഞ്ഞു വേട്ടനായി ചുറ്റിക മേൽപൊട്ട് ഉയർത്തിയതും കാൽ ഒന്ന് ഇടറിയതും ഒരുമിച്ചു ആയിരുന്നു .. പാറ കെട്ടുകൾക്ക് ഇടയിലൂടെ അൻവർ ബോധം മറഞ്ഞു നിലം പതിച്ചു . മറ്റു ജയിൽ പുള്ളികൾ ഓടി കൂടിയപ്പോൾ ..
ജയിൽ സൂപ്രണ്ട് ഒരു ആക്രോശം ആയിരുന്നു ഒരാളും തൊട്ട് പോവരുത് ,, തടിച്ച ശരീരവും മുഖം പാതി കാണാത്ത മീശയും പിരിച്ചു കൊണ്ട് സൂപ്രണ്ട് അൻവറിന്റെ അടുത്ത് പോയി …
കമഴ്ന്ന് കിടക്കുന്ന അൻവറിന്റെ മുഖം തിരിക്കുവാൻ അയാൾ ബൂട്ടിട്ട കാൽകൊണ്ട് മറിച്ചിട്ടു.രക്തവും മണ്ണും ഇടകലർന്ന അൻവറിന്റെ മുഖത്തേക്ക് സൂപ്രണ്ട് പാറപുറത്തിരുന്ന ജഗ്ഗിലെ വെള്ളമെടുത്ത് ഒഴിച്ചു … നിന്ന നിൽപ്പിൽ നിന്നും ഒഴിച്ചത് കൊണ്ട് മുറിവിൽ ശക്തമായി തന്നെ വെള്ളം തെറിച്ചു വീണു
💬 Comments
View all comments