Chapter Title : ജീവൻറ ജീവനായ പ്രണയം [Tom]
അവൻ ഇവിടെ ഉണ്ടായതാണ്.സൂപ്രണ്ടിന്റെ നെറ്റിത്തടം വിയർപ്പ് പൊടിഞ്ഞു… പിന്നെ ഹോസ്പ്പിറ്റിൽ മുഴുവനും ടൗണുകളും പോലീസ് നെട്ടോട്ടം ആയിരുന്നു…,, ഡോക്ക്ടർ വിമൽ അൻവറിൽ നിന്നും ഇങ്ങനൊരു ഒളിച്ചോട്ടം പ്രതീക്ഷിച്ചിരുന്നില്ല .., ഇപ്പൊ എന്തായി എന്ന ഭാവമായിരുന്നു നഴ്സിന്റെ മുഖത്ത് ..
പലരും ഹോസ്പ്പിറ്റിലിൽ അടക്കം പറയുന്നത് ഡോക്ക്ടർ വിമൽ കേട്ടു.., അതിൽ കൂടുതലും അൻവറിന്റെ മരണം ആഗ്രഹിക്കുന്ന വാക്കുകൾ ആയിരുന്നു… ആർക്കൊക്കെയോ തടവ് പുള്ളി പുറത്തു ചാടിയതിന്റെ ഭയവും ,, നേരം ഇരുട്ടി തുടങ്ങി ഇത് വരെ അൻവറിനെ കുറിച്ചുള്ള ഒരു തുമ്പ് പോലും ലഭിച്ചില്ല പോലീസിന് ICU വിന് കാവൽ നിന്ന രണ്ടു കോൺസ്റ്റബൾസിന് സസ്‌പെൻഷൻ .
സൂപ്രണ്ടിന് മേലധികാരികളുടെ വഴക്കും ഉത്തരവുകളും ,,, സായാഹ്ന പത്രങ്ങൾ ചൂടപ്പം പോലെ വിറ്റ് പോയി . പോലീസിന്റെ അനാസ്ഥ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതി രക്ഷപ്പെട്ടു…….,
ഡോക്ക്ടർ വിമലും ആ ന്യൂസ് കണ്ടു. ജീവപര്യന്തം പ്രതിയാണോ അൻവർ ?.. ഒരു ജയിൽ പുള്ളി എന്നതിനപ്പുറം മറ്റൊന്നും താൻ അന്വേക്ഷിച്ചിട്ടില്ല അൻവറിനെ കുറിച്ച് …
ഡോക്ക്ടർ ന്യൂസ് പേപ്പറിൽ കണ്ണോടിച്ചു …. വയിച്ചത് വിശ്വസിക്കാൻ ആവാതെ ഡോക്ക്ടർ പകച്ചിരുന്നു അൻവറിന്റെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു ,, സ്വയം ഇല്ല എന്ന് തലയനക്കി കൊണ്ടിരുന്നു ഡോക്ക്ട്ടർ ,,
എന്താ ഡോക്ക്ടർ തനിയെ ഇരുന്നൊരു ആലോചന ഡോക്ക്ടർ ബാബുവിന്റെ ചോദ്യമായിരുന്നു അത് ഡോക്ക്ടർ വിമൽ പത്രം മേശയ്ക്ക് മുകളിൽ ബാബു ഡോക്ക്ടർക്ക് നേരെ ഇട്ടു . ആ… ഇവനെ ഇനി കിട്ടും വരെ എല്ലാരുടെ സമാധാനവും പോവും.. ഡോക്ക്ടർ ബാബു പറഞ്ഞു
💬 Comments
View all comments