Chapter Title : ജീവൻറ ജീവനായ പ്രണയം [Tom]
,
ഇതൊക്കെ സത്യമാണോ ?.. സംശയത്തോടെ വിമൽ ഡോക്ക്ടർ ചോദിച്ചു ഈ കേസ് നടക്കുമ്പോൾ വിമൽ ഡോക്ക്ട്ടർ വിദേശത്ത് ആയിരുന്നത് കൊണ്ടാണ് ഇത് അറിയാതിരുന്നത്സ്നേഹിച്ച പെണ്ണിനെ ഇല്ലാത്ത സംശയത്തിന്റെ പേരിൽ വെട്ടി നുറുക്കി കർണ്ണാടകയിലെ ഏതോ കൊക്കായിൽ വലിച്ചെറിഞ്ഞവനാണ് ..
ആ പെണ്ണിന്റെ ഒരു പൊടി പോലും കിട്ടിയില്ല അടക്കം ചെയ്യാൻ പോലും ….. അവസാനം അവന്റൊരു കീഴടങ്ങലും കുറ്റ സമ്മതവും . ബാബു ഡോക്ക്ടർ ദേഷ്യത്തോടെ പറഞ്ഞു നിർത്തി… വിമൽ ഡോക്ക്ടർ ഓർത്തു കൊണ്ടിരുന്നത് ഈ ഹോസ്പ്പിറ്റിലിൽ കണ്ട രൂപമല്ലാതെ .., അൻവറിന്റെ പത്രത്തിലെ മുഖം ഇതിന് മുമ്പ് താൻ എവിടെ വെച്ചാണ് കണ്ടത് എന്നായിരുന്നു…..,,
നേരം പുലർന്നപ്പോൾ എല്ലാരും വേഗം പത്രം എടുത്തു മറച്ചു നോക്കി., പ്രതീക്ഷിച്ച വാർത്ത ഇല്ലായിരുന്നു.. അൻവറിനെ കാണാതായിട്ട് ഒരു രാത്രി കഴിഞ്ഞു .പോലീസ് വിയർത്തൊലിച്ചു എന്നല്ലാതെ അൻവറിന്റെ പോടി പോലും കിട്ടിയില്ല …, കോടതി സമയം ആയി …
കോടതി മുറ്റം നിശബ്ദമാണ് അൻവർ ഒളിച്ചോടിയില്ലായിരുന്നെങ്കിൽ ഇന്നീ കോടതി മുറ്റം ജനങ്ങളും പത്രക്കാരും തിങ്ങി നിറയുമായിരുന്നു…..,
ഇന്ന് അൻവറിന്റെ ജീവപര്യന്തം മാറ്റി വധശിക്ഷ നൽകണം എന്ന് വാദിഭാഗത്തിന്റെ അപ്പീൽ വിധി പറയനായി മാറ്റി വെച്ച ദിവസമായിരുന്നു …,,
എന്നാൽ ആരും പ്രതീക്ഷിക്കാത്ത കാര്യം കോടതി മുറ്റത്തു നടന്നു. ,, ജനങ്ങളുടെ കൂട്ടായ്‌മ ഇല്ലാതെ പോലീസിന്റെ അകമ്പടി ഇല്ലാതെ അൻവർ കോടതി വളപ്പിലേക്ക് കാല് എടുത്തു വെച്ചു …, ജയിൽ പുള്ളിയുടെ വേഷം കണ്ടതും കോടതി വളപ്പിലെ സുരക്ഷാ അധികൃതർ പോലീസിനെ വിവരമറിയിച്ചു …. പോലീസുക്കാർ നിമിഷങ്ങൾക്കകം അൻവറിനെ പൊതിഞ്ഞു..
💬 Comments
View all comments