0%

Chapter Title : ജീവൻറ ജീവനായ പ്രണയം [Tom]

Author : tom Read All Parts 415

പഴം ചക്കയിൽ ഈച്ച എന്ന പോലെ കോടതിവളപ്പും പരിസരവും എല്ലാവരും തിങ്ങി നിറഞ്ഞു…, അവസരം കിട്ടിയാൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതിക്ക് വധശിക്ഷ വേണമെന്നും പോലീസിന്റെ കഴിവ് കൊണ്ട് മാത്രമാണ് പ്രതി പിടിയിലായതെന്നും ഇല്ലങ്കിൽ മറ്റൊരു ക്രൂരത കൂടി പ്രതി ചെയ്യും എന്ന് പ്രോസിക്യൂഷൻ വാദിച്ചു… ..

വാദം മുഖവിലക്ക് എടുത്ത് കൊണ്ട് ജഡ്ജി ഉത്തരവിട്ടു പ്രതിക്ക് പരോൾ ഇല്ലാത്ത കർശന ജീവപര്യന്ത്യം “ എല്ലാ കണ്ണുകളും അൻവറിലേക്ക് നീണ്ടു . ഭാവ മാറ്റമില്ലാതെ അൻവറും. പോലീസ് ബസ്സിൽ അൻവറിനെ കയറ്റുമ്പോൾ ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു ..

ആരെ വെട്ടി നുറുക്കനാ ഡാ.. പോയതെന്ന് , അങ്ങനെ കേട്ടാൽ അറയ്ക്കുന്ന പല കമന്റുകളും ജനകൂട്ടത്തിൽ നിന്നും അൻവർ കേട്ടു . പ്രകൃതി പെട്ടന്നു കറുത്തു അപ്രതീക്ഷിതമായ ചെറുമഴ എല്ലാരെയും നനയിച്ചു ..,

കൂട്ടത്തിൽ പ്രായമായൊരു സ്ത്രീ പറഞ്ഞു..അവന് ശിക്ഷ നൽകിയത് ആ ആത്മാവിന് സന്തോഷമായി അതാ ഈ മഴ . അത് കേട്ടു നിന്ന ചില പത്രക്കാർ കയ്യിൽ കരുതിയ നോട്ട്സിൽ പേന കൊണ്ട് അത് കുറിച്ചിട്ടു ..,

ഉച്ചയ്ക്ക് മുമ്പ് അൻവർ കീഴടങ്ങി എന്നറിഞ്ഞിരുന്നു.. ഇപ്പൊ നേരം ഇരുട്ടി ഇത് വരെ ഭായിയെ ഇങ്ങോട്ട് കൊണ്ട് വന്നില്ലല്ലോ ,, ഒന്നര വർഷത്തെ നേരിട്ടുള്ള പരിജയമേ ഉള്ളു അൻവറിനെ . വയസ്സിന് ഇളയത് ആണെങ്കിലും ഭായ് എന്നെ താൻ വിളിക്കാറുള്ളൂ..

എല്ലാവരും അൻവറിനെ വെറുക്കുമ്പോഴും അവസരം കിട്ടുമ്പോയൊക്കെ ഉപദ്രവിക്കുമ്പോഴും ഒന്നും പ്രതികരിക്കാതെ നിൽക്കുന്ന അൻവറിനെ ഒരു ദുഷ്ടനായി കാണാൻ തനിക്ക് സാധിച്ചിട്ടില്ല …..,, അപ്പോഴാണ് സെല്ലിന് മുന്നിൽ കൂടി

💬 Comments

View all comments