Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]
അമ്മയും തമ്മിൽ
"അമ്മേ അവള് ഇതുവരെ എത്തിയില്ലല്ലോ? അവർ വരുമ്പോഴേക്കും അവൾ എത്തില്ലേ? "
"അതിന് അവളെ അല്ല നിന്നെയാണ് പെണ്ണ് കാണാൻ വരുന്നത്... പിന്നെ അവൾ എത്തിയില്ലെങ്കിൽ എന്താ..? "
"എന്നാലും അവളേയും അവർ കാണണ്ടേ? അവൾ എന്റെ അനിയത്തി അല്ലേ?"
"അവളെ ഇപ്പോൾ കണ്ടില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല.. നീ തന്നെയാണ് അവൾ രണ്ടും തമ്മിൽ ഒരു മാറ്റവും ഇല്ല. അപ്പോൾ ഒരാളെ കണ്ടാൽ മതി. ഇപ്പോൾ നിന്റെയാണ് കല്യാണം അവളുടെ അല്ല. "
"എനിക്ക് കല്യാണം ഒന്നും വേണ്ടാ."
"അത് അവളാണ് പറഞ്ഞതെങ്കിൽ . ഞങ്ങൾ സമ്മതിച്ചേനെ അവൾ ഒറ്റക്കും ജീവിക്കും അതുപോലെ ആണോ നീ.?"
"എനിക്ക് എന്താ കുഴപ്പം.?"
"അത് സ്വയം മനസ്സിലാക്കി തിരുത്താൻ നോക്ക്. അല്ലെങ്കിൽ നിന്നെ കെട്ടിച്ചു കൊടുക്കുന്ന ആൾക്ക് തന്നെ അവളെയും കൊടുക്കേണ്ടിവരും"
." അത് നല്ല തീരുമാനം. ഞങ്ങൾ നല്ല സന്തോഷത്തിൽ ഒരുമിച്ചു കഴിഞ്ഞോളും."
"എന്റെ ദൈവേ ഇതിനെ ഞാൻ എന്താ ചെയ്യേണ്ടേ! ഇതിനെ എങ്ങനെ കെട്ടിച്ചയക്കും. "
അമൃത ദേഷ്യപ്പെട്ട് മുറിയിലേക്ക് പോയി വർഷയെ ഫോൺ വിളിച്ചു.
"എടി നീ ഇത് എവിടെയാ ഉള്ളത് . അവരിപ്പോ ഇങ്ങ് എത്തും. " അമൃത വർഷയോട് ഫോണിൽ പറഞ്ഞു.
"അതിന് ഞാൻ എന്തിനാ നിന്നെയല്ലേ കാണാൻ വരുന്നത്?. "
"എന്നെ കണ്ടാലും നിന്നെ കണ്ടാലും ഒരു പോലെ അല്ലേ. നീ വേഗം വന്നു വേഷം മാറി സാരി ഉടുത്താൽ. എന്നേയും നിന്നെയും പെറ്റ തള്ളക്കു
പോലും മനസ്സിലാവില്ല. പ്ലീസ് ഡീ നീ ഒന്ന് വന്നു നിൽക്ക്
💬 Comments
View all comments