Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]
എനിക്ക് പകരം. ഇന്ന് മാത്രം പിന്നെ ഞാൻ നിന്നോളം. "
"അതൊന്നും നടക്കൂല മോളെ. .. മോള് പേടിയെല്ലാം മാറ്റിവെച്ചു കാണാൻ വരുന്ന കൊന്തന്റെ മുന്നിൽ പോയി നിൽക്ക്. ഇവിടെ മുഴുവനും ബ്ലോക്ക് ആണ് പെട്ടന്ന് വരാൻ പറ്റും എന്ന് തോന്നുന്നില്ല. നീ അച്ഛനോട് വിളിച്ചു ചോദിക്കാൻ പറ അവരെത്താറായോ എന്ന് "
"എന്താടി പ്രശ്നം?." വർഷയോട് കൂട്ടുകാരി ചോദിച്ചു.
"സ്ഥിരം പ്രശ്നം തന്നെ പേടി. "
"അതെന്താ നിന്റെ ചേച്ചിക്ക് ഇത്രയും പേടി.? "
"വീട്ടുകാരെ കൊള്ളാഞ്ഞിട്ട്. അല്ലാതെ പിന്നെ. എന്ത് ചെയ്യാൻ ഇറങ്ങിയാലും!! അത് ചെയ്യരുത് ഇത് ചെയ്യരുത് അങ്ങനെ ചെയ്യരുത്. ഇങ്ങനെ ചെയ്യരുത് . എന്നിങ്ങനെ നൂറായിരം കാര്യങ്ങൾ പറയും ...
കൂടാതെ അവൾ ഒരിക്കൽ സൈക്കിളിൽ നിന്നും വീണു അത് മുഴുവൻ കൂട്ടുകാരും കണ്ടു എല്ലാവരും കളിയാക്കി ചിരിച്ചു. അതിന് ശേഷം അവൾ ഇങ്ങനയാ. ആരെങ്കിലും അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയാൽ അവൾ വിറയൽ വരും വിയർത്തു കുളിക്കും ചിലപ്പോൾ ബോധം കെട്ടു വീണെന്നും വരും അത്രതന്നെ."
"എന്നിട്ട് ആരെയും കാണിച്ചില്ലേ?"
"കാണിക്കാതെ പിന്നെ ?. എന്ത് കാര്യം ഇതൊക്കെ മനസ്സിന്റെ ഓരോ കളികൾ അല്ലേ? ചിലരൊക്കെ അങ്ങനയാ . അതാ ഞാൻ പറഞ്ഞത് ഇതിനെല്ലാം വീട്ടുകാരെ പറഞ്ഞാമതി എന്ന്. എന്തിനും ധൈര്യം കൊടുത്തു വേണം മക്കളെ വളർത്താൻ.."
"എന്നിട്ട് നീ അങ്ങനെ അല്ലല്ലോ? "
"അതെന്റെ മിടുക്ക്. എല്ലാവരും ഒരുപോലെ അല്ലല്ലോ.. അവൾക്ക് ജന്മനാ ഇത്തിരി പേടിയുണ്ട് . അതിന്റെ അച്ഛന്റെയും അമ്മയുടെയും ഓരോ ഡയലോഗ് കാരണം അവൾ കൂടുതൽ
💬 Comments
View all comments