0%

Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]

Author : VaSco Read All Parts 2.1K

ഇങ്ങനെ ആയി. "

"ഒക്കെ ശരിയാവും ഡീ "

"ശരിയായ അവൾക്ക് കൊള്ളാം. അല്ലാതെ ഇതിനിപ്പം ഞാൻ എന്ത് ചെയ്യാനാ "

അപ്പോഴേക്കും ചെറുക്കന്റെ വീട്ടുകാർ അമൃതയെ പെണ്ണ് കാണാൻ എത്തിയിരുന്നു.

"ഞാൻ ജയദേവൻ.. ഇത് എന്റെ ഭാര്യ ജ്യോതി. ഇത് ഞങ്ങളുടെ മകൻ ജീവൻ. ഇവനാണ് ചെക്കൻ. ഇവന് ഒരു ഏട്ടൻ കൂടെയുണ്ട് .. ജയൻ.. അവൻ പുറത്താണ് ഷാർജയിൽ."

അമൃതയെ പെണ്ണ് കാണാൻ വന്ന ചെക്കന്റെ അച്ഛൻ അവരെ സ്വയം പരിചയപെടുത്തി..

"എന്നാൽ ഇനി ഞങ്ങളെ പരിചയപെടുത്താം... ഞാൻ കൃഷ്ണചന്ദ്രൻ.. ഇത് എന്റെ ഭാര്യ രാധാമണി .. ഞങ്ങൾക്ക് രണ്ട് മക്കൾ ആണ്.. രണ്ടു പെൺമക്കൾ.. അമൃതയും വർഷയും . ഇതിൽ അമൃതയാണ് മൂത്തത്... മൂത്തത് എന്നു പറഞ്ഞാൽ മൂന്നു മിനുട്ട് മൂത്തത്.. രണ്ടാളും ഇരട്ടകൾ ആണ്.. അമൃതയാണ് കല്യാണ പെണ്ണ്. വർഷ ജോലിക്ക് ശ്രമിക്കുന്നു.. ജോലി കിട്ടിയിട്ടേ കെട്ടൂ എന്ന് പറഞ്ഞ അവൾ നിൽക്കുന്നത്... ടീച്ചർ ആകാനാണ് അവൾക്ക് ഇഷ്ട്ടം. അതും സർക്കാർ സർവീസിൽ.. അതിനിടയിലും ഏതോ പ്രൈവറ്റ് സ്കൂളിൽ ജോലി നോക്കുന്നുണ്ട്.. ഇന്ന് ഏതോ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു പോയതാ.. ചിലപ്പോൾ ഇപ്പോൾ തന്നെ എത്തും. ""

അതോടെ പരിചയപ്പെടൽ കഴിഞ്ഞു..

"എന്നാൽ നമുക്ക് ഓരോ ചായ കുടിച്ചിട്ട് കാര്യത്തിലേക്ക് കടന്നാലോ? കൃഷ്ണചന്ദ്രൻ ചോദിച്ചു.

"അതിനെന്താ ... ആയിക്കോട്ടെ . ചായയും കുടിക്കാം പെണ്ണിനേയും കാണാം.." ജയദേവൻ പറഞ്ഞു.

" രാധേ മോളോട് ചായ കൊണ്ടുവരാൻ പറഞ്ഞേ.. " കൃഷ്ണചന്ദ്രൻ പറഞ്ഞു.

രാധാമണി കൃഷ്ണചന്ദ്രന്റെ ചെവിയിൽ എന്തോ പറഞ്ഞു.

"

💬 Comments

View all comments