Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]
അവൾക്ക് ഇത്തിരി നാണം കൂടുതൽ ഉള്ള കൂട്ടത്തിൽ ആണ്.. അതുകൊണ്ട് ജീവൻ ആദ്യം അവളെ തനിച്ചു ഒന്ന് കാണ്.. എന്നിട്ട് ജീവന് ഇഷ്ട്ടം ആയാൽ പിന്നെ എല്ലാവർക്കും കാണാലോ.. അപ്പോഴേക്കും നമുക്ക് ചായ കുടിക്കാം.. " കൃഷ്ണചന്ദ്രൻ പറഞ്ഞു..
"ഈ കാലത്തും ഇത്രയും നാണം ഉള്ള പെണ്ണോ ?.. എന്നാൽ പിന്നെ അങ്ങനെ ഒരു പെണ്ണിനെ ഒന്ന് കാണണമല്ലോ ... നീ വാടാ മോനെ..?" ജ്യോതി ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് എഴുന്നേറ്റു .
"ഏതാ മോളുടെ മുറി..?" ജ്യോതി ചോദിച്ചു.
രാധാമണി. മുറി കാണിച്ചു കൊടുത്തു.. എന്നിട്ട് അവരേയും കൂട്ടി മുറിയിലേക്ക് നടന്നു.. അവിടെ ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അമൃത.
മൂന്നുപേരും മുറിയിലേക്ക് കയറി. ആ ശബ്ദം കേട്ട് അമൃത തിരിഞ്ഞു നോക്കി .. സാരിയാണ് അവളുടെ വേഷം.. കണ്ണെഴുതി നെറ്റിയിൽ ചന്ദനകുറിയും വരച്ചു ഒരു നാടൻ ഗ്രാമീണ പെൺകൊടി.. പക്ഷെ അപ്പോഴേക്കും അവൾ വിയർക്കാൻ തുടങ്ങിയിരുന്നു..
ജ്യോതി അമൃതയുടെ അടുത്ത് വന്നു. അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു.
" ഇത്രയും സുന്ദരി ആയിട്ടാണോ ഇങ്ങനെ നാണിച്ചു നിൽക്കുന്നത്..? മോള് വല്ലാതെ വിയർക്കുന്നുണ്ടല്ലോ..? എന്നെ മോന്റെ അച്ഛൻ പെണ്ണ് കാണാൻ വന്നപ്പോൾ ഞാനും ഇങ്ങനെ ആയിരുന്നു... പക്ഷെ അതൊക്കെ പഴയ കാലം.. മോള് ഇങ്ങ് വന്നേ "
എന്ന് പറഞ്ഞു അമൃതയുടെ പുറത്ത്കൂടെ കൈയിട്ട് അവളെ ചേർത്ത് പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു . പുറത്തു എത്തിയപ്പോൾ ജ്യോതി പറഞ്ഞു.
"എന്തായാലും എനിക്ക് മോളെ ഇഷ്ട്ടം ആയി... എനിക്ക് മരുമോളായി ഈ സുന്ദരികുട്ടി
💬 Comments
View all comments