Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]
തന്നെ മതി.."
ഫാൻ ഫുൾ സ്പീഡിൽ കറങ്ങിയിട്ടും അമൃത നിന്ന് വിയർത്തു.
"നിനക്ക് ഇഷ്ട്ടം അയാൽ പിന്നെ ഇവനോട് ചോദിക്കേണ്ട കാര്യം ഇല്ല.. എല്ലാ കാര്യത്തിലും അമ്മയും മോനും ഒരേ മനസ്സാ.." ജയദേവൻ പറഞ്ഞു..
"എന്താ മോളുടെ പേര്?" ജ്യോതി ചോദിച്ചു.
"അമൃത.. " അവൾ വളരെ പ്രയാസപ്പെട്ട് പറഞ്ഞു...
"ശരി .. നിനക്ക് ചോദിക്കാനും പറയാനും ഉണ്ടെങ്കിൽ ചോദിച്ചോ... പിന്നെ പറഞ്ഞില്ലെന്നു പറയരുത്.. കൃഷ്ണേട്ടനും രാധേച്ചിക്കും സമ്മതം ആണെങ്കിൽ ഞങ്ങൾ ഈ കല്യാണം ഉറപ്പിക്കും.. മോളുടെ ഇഷ്ട്ടം നീ തന്നെ ചോദിച്ചു അറിഞ്ഞാൽ മതി." ജ്യോതി ജീവനോട് പറഞ്ഞു. പിന്നെ അമൃത യോട് പറഞ്ഞു.
"ഇത്രയും നാണം ഒന്നും വേണ്ട കേട്ടോ. ശരി!! മോള് മുറിയിൽ പോയി എന്റെ മോനോട് സംസാരിക്ക്.. മോൾക്ക് എന്റെ മോനെ ഇഷ്ട്ടം ആയെന്ന അമ്മയുടെ വിശ്വാസം.. ആയാൽ പെട്ടന്ന് തന്നെ മോളെ ഞങ്ങൾ കൂട്ടികൊണ്ട് പോകും. "
അമൃത ഒന്ന് ചിരിച്ചു. തിരിച്ചു മുറിയിലേക്ക് നടന്നു..
"ചെല്ലെടാ ചെക്കാ!! പോയി മോളോട് പറ നിനക്ക് മോളെ ഇഷ്ട്ടം ആയെന്ന്... വേഗം അവളെ കൊണ്ടുപോകാൻ വരും എന്ന്.. " ജ്യോതി ജീവന്റെ പുറത്തു പതിയെ തള്ളിക്കൊണ്ട് പറഞ്ഞു.
"എന്നാൽ ഞാൻ പോയി ചായ എടുത്തിട്ട് വരാം."
രാധാമണി പറഞ്ഞു..
"എന്നാ ഞാനും വരാം. എനിക്ക് അടുക്കളയെല്ലാം ഒന്ന് കാണാലോ?. " ജ്യോതി പറഞ്ഞു.
"അതിനെന്താ വാ... ഈ കല്യാണം കഴിഞ്ഞാൽ നമ്മൾ എല്ലാവരും ഒന്നല്ലേ? " രാധാമണി പറഞ്ഞു എന്നിട്ട് ജ്യോതിയുടെ കൈയിൽ പിടിച്ചു അടുക്കളയിലേക്കും.
അമൃതയുടെ മുറിയിൽ.
"എനിക്കും അമ്മ
💬 Comments
View all comments