Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]
പറഞ്ഞതെ പറയാൻ ഉള്ളൂ.. എനിക്ക് ഈ പെണ്ണിനെ മതി.. എനിക്ക് ഇഷ്ട്ടം ആയി ഒരുപാട്.. എന്നെ ഇഷ്ട്ടം ആയോ എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം ശരിക്കും ഇഷ്ട്ടം ആയാൽ പിന്നെ പറഞ്ഞാൽ മതി. അത് ഇവിടുന്നല്ല പുറത്ത് വെച്ച്.
എനിക്കും നാടൻ പെണ്ണിനെയാ ഇഷ്ട്ടം എന്ന് വെച്ച് മോഡേൺ ഇഷ്ട്ടം അല്ല എന്നില്ല. രണ്ടും എനിക്ക് ഇഷ്ട്ടം ആണ്.. എനിക്ക് തോനുന്നു തനിക്കു മോഡേൺ വേഷവും നന്നായി ചേരും എന്ന്.. ദാ ഈ ഫോട്ടോയിൽ മോഡേൺ ഡ്രെസ്സിൽ കാണാനും തന്നെ നല്ല ഭംഗിയുണ്ട്. "
അവിടെ മേശയുടെ മേലെ വെച്ച ഫോട്ടോ നോക്കി ജീവൻ പറഞ്ഞു. അത് ജീൻസും ടി ഷർട്ടും ഇട്ട വർഷയുടെ ഫോട്ടോ ആയിരുന്നു..
"ഞാൻ ഇവിടെ ഈ മേശയിൽ എന്റെ കാർഡ് വെക്കുന്നുണ്ട്... എപ്പോഴാണ് കാണാൻ പറ്റുന്നത് എന്ന് വെച്ചാൽ അതിൽ ഉള്ള നമ്പറിൽ വിളിച്ചു പറഞ്ഞാൽ മതി.. ഇനി എന്നെ ഇഷ്ട്ടം ആയില്ലെങ്കിൽ വിളിക്കേണ്ട.. " അത്രയും പറഞ്ഞു ജീവൻ പുറത്തേക്ക് പോയി..
ജീവൻ പുറത്ത് വന്നയുടനെ ജയദേവൻ ചോദിച്ചു..
"അപ്പോൾ എങ്ങനാ.. തീയ്യതി ഉറപ്പിക്കെട്ടെ? ഞങ്ങൾ സംസാരിക്കാൻ ഉള്ളത് എല്ലാം സംസാരിച്ചു.."
ജീവൻ ചിരിച്ചു.
"ചിരിച്ചിച്ചാൽ പോര.. നിന്റെ സമ്മതം കൂടെ കിട്ടിയിട്ട് വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ.. ഓഡിറ്റോറിയം വേണോ ? അതോ അമ്പലത്തിൽ മതിയോ? അതോ വീട്ടിൽ വച്ച് വേണോ ? എന്നെല്ലാം തീരുമാനിക്കാൻ."
"അതിലെന്താ ഇത്ര ചോദിക്കാൻ ഉള്ളത്. അവന്റെ മുഖത്തുള്ള ചിരി കണ്ടില്ലേ? അത് തന്നെ ഉത്തരം. ഇനി മോളുടെ സമ്മതം മാത്രം മതി.
💬 Comments
View all comments