Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]
ഇപ്പോൾ തന്നെ ഞങ്ങൾ ഇതേപോലെ കൂട്ടി കൊണ്ടുപോയിക്കോളാം.." ജ്യോതി പറഞ്ഞു.
"ഞങ്ങക്ക് സമ്മതം ആണ്.. എന്നാൽ അവളുടെ....അതായത് 'അമൃതയുടെ ജീവൻ ആണ് വർഷ.' അതുപോലെ വർഷയുടെ ജീവൻ അമൃതയും... വർഷയുടെ സമ്മതം ഇല്ലാതെ അമൃത ഒന്നും ചെയ്യില്ല.. അതുകൊണ്ട് വർഷയുടെ സമ്മതം വാങ്ങുന്നത് ആണ് നല്ലത് അമൃതയുടെ വിവാഹത്തിന്... " കൃഷ്ണ ചന്ദ്രൻ പറഞ്ഞു.. എല്ലാവരും ചിരിച്ചു.
"എന്നാൽ ഇവർ തന്നെ പരസ്പരം സമ്മതം ആണോ എന്ന് പറയട്ടെ.. എന്നിട്ട് നമുക്ക് ബാക്കി തീരുമാനിക്കാം.." ജ്യോതി പറഞ്ഞു..
"അതാ നല്ലത്.. അവൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ തന്നെ അറിയാമായിരുന്നു... അമൃത എന്ത് പറഞ്ഞാലും വർഷ അനുസരിക്കും.. അമൃതയ്ക്ക് വേണ്ടി വർഷ എന്തും ചെയ്യും... രണ്ടും ഒന്നല്ലേ!!.. ഒന്നായി ജനിക്കേണ്ടത് രണ്ടായി ജനിച്ചു.. അമൃത ആയും വർഷ ആയും.. അത്രയേ ഉള്ളൂ ഒരു മനസ്സും രണ്ടു ഉടലും.. " രാധാമണി പറഞ്ഞു..
പിന്നെ അവർ അവിടെ നിന്നും ഇറങ്ങി.
ഇറങ്ങുന്നതിനു മുൻപ്.. ജ്യോതി ഒന്ന് കൂടെ അമൃതയെ കണ്ടു.. എന്നിട്ട് പറഞ്ഞു.
"അധികം വൈകരുത്.. അവന് വടക്കെങ്ങാണ്ടോ മാറ്റം കിട്ടാൻ ചാൻസ് ഉണ്ട്. അതിന് മുൻപ് കല്യാണം നടത്തണം.. അവന്റെ കൂടെ പോകുന്നതിന് മുൻപ് മോള് ഞങ്ങളുടെ കൂടെ കുറച്ചു നാൾ എങ്കിലും കഴിയണം.. എന്ന ഞങ്ങൾ പോട്ടെ മോളെ.." അതും പറഞ്ഞു അമൃതയുടെ നെറ്റിയിൽ ഉമ്മ വെച്ചാണ് ജ്യോതി അവിടെ നിന്നും ഇറങ്ങിയത്. അവർ പോകുന്നത് വാതിലിന്റെ മറവിൽ കൂടെ അമൃത ഒളിച്ചു കണ്ടു. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.. ജീവന്റെ കണ്ണിലും ആ ചിരി
💬 Comments
View all comments