0%

Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]

Author : VaSco Read All Parts 2.1K

ഉണ്ടായിരുന്നു.

അവർ ഇറങ്ങി കഴിഞ്ഞാണ് വർഷ വീട്ടിൽ എത്തിയത്.. അവളെ കണ്ട ഉടനെ അമൃത അവളുടെ കൈപിടിച്ച് വലിച്ചു റൂമിലേക്ക് പോയി വാതിൽ പൂട്ടി എന്നിട്ട് ചോദിച്ചു..

"എന്താടി നീ വരാൻ വൈകിയത്.. ഞാൻ വിറച്ചു വീണില്ലെന്നേ ഉള്ളൂ.."

"അങ്ങനെ വിറച്ചു വീഴാൻ മാത്രം ഇവിടെ എന്തുണ്ടായി.. എന്താടി പെണ്ണേ എന്തുണ്ടായി..? " വർഷ ചോദിച്ചു.

"എന്താടി എന്നോ?? പെണ്ണേ എന്നോ? ചേച്ചീന്ന് വിളിക്കെടി.. "

"അയ്യടാ ഒരു ചേച്ചി.. എന്നേക്കാളും മൂന്നു മിനുട്ട് മാത്രമേ നീ മൂത്തത് ഉള്ളൂ മൂന്നു മണിക്കൂറോ.. മൂന്നു ദിവസമോ ... മൂന്നു വർഷമോ ഒന്നും ഇല്ല.... ഇങ്ങനെ എന്റെ മുഖവും വെച്ച് എന്റെ മുന്നിൽ നിന്നിട്ട് എന്നെകൊണ്ട് ചേച്ചീന്നു വിളിപ്പിക്കുന്നോ??. നീ കാര്യം പറ പെണ്ണേ.."

"അവര് വന്നിരുന്നു... കാണാൻ. "

"എന്നിട്ട് .? "

"അവര് വന്നു ..കണ്ടിട്ട് പോയി.."

"എന്നിട്ട് ഇഷ്ട്ടം ആയോ?"

"ആർക്ക്? "

"ആർകെങ്കിലും... അതുപോട്ടെ !! ആരെല്ലാം ഉണ്ടായിരുന്നു..?"

"അമ്മയും.. "

"അമ്മയോ?"

"ആ!!! ജീവേട്ടന്റെ അമ്മ.."

"അയ്യടാ!!!!! ഒരു ജീവേട്ടൻ..... അപ്പോൾ പെണ്ണിന് ശരിക്കും ഇഷ്ട്ടായി.. "

അമൃത നാണിച്ചു ചിരിച്ചു..

"ഇങ്ങനെ നാണിച്ചു ചിരിച്ചാൽ പോര .. പറ ഇഷ്ട്ടായോ? "

"ഇഷ്ട്ടായി. "

"എന്നിട്ട് പറഞ്ഞോ ഇഷ്ട്ടായെന്ന് ...? ഈ പെണ്ണിന്റെ ജീവേട്ടനോട്.? "

"ഇല്ല. "

"എന്തേ..?"

"എനിക്ക് പേടിയാ.... നീ പറഞ്ഞാൽ മതി.."

"ഞാനോ !!!? പോടി ചേച്ചി പെണ്ണേ.. ഇത് ചെക്കനോട് പറയേണ്ടത് പെണ്ണ് തന്നെയാ..... അതുപോട്ടെ.... ചെക്കന് ഈ പെണ്ണിനെ ഇഷ്ട്ടം ആയോ?

💬 Comments

View all comments