0%

Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]

Author : VaSco Read All Parts 2.1K

"

അമൃത വീണ്ടും നാണിച്ചു ചിരിച്ചു..

എന്നിട്ട് പറഞ്ഞു.

"ഇഷ്ട്ടായി.. "

"ആർക്ക്? "

"ജീവേട്ടനും,, ജീവേട്ടന്റെ അമ്മയ്ക്കും."

"അമ്മയ്ക്കും ഇഷ്ട്ടം ആയോ!!!!? അപ്പോൾ അച്ഛനോ? അച്ഛന് ഇഷ്ട്ടായില്ലേ?

" അറിയില്ല.. ഒന്നും പറഞ്ഞില്ല... അച്ഛനോട് പറഞ്ഞു കാണും. ഇഷ്ട്ടം ആയെന്ന തോന്നുന്നേ!!. "

"എന്നിട്ട് നമ്മുടെ അച്ഛൻ എന്ത് പറഞ്ഞു? "

"അച്ഛൻ ഒന്നും പറഞ്ഞില്ല... പക്ഷെ അമ്മ പറഞ്ഞു..."

"എന്ത് പറഞ്ഞു..?"

"നീ വന്നിട്ട്! നിന്നോട് നിന്നോട് സംസാരിച്ചിട്ട് തീരുമാനം ജീവേട്ടനെ അറിയിക്കാൻ പറയാം എന്ന്. "

"ആരറിയിക്കാൻ..? എങ്ങനെ അറിയിക്കാൻ.. പോയി പറയാണോ?"

"വേണ്ട. ഇതാ നമ്പർ തന്നിട്ടുണ്ട്. വിളിച്ചു പറഞ്ഞാൽ മതിയായിരിക്കും.." അമൃത ജീവൻ അവിടെ വെച്ചിട്ട് പോയ കാർഡ് കാണിച്ചിട്ട് പറഞ്ഞു.

"എന്നാൽ വിളിച്ചു പറഞ്ഞൂടെ.. ഈ പെണ്ണിന് ജീവേട്ടനെ ഇഷ്ട്ടം ആയെന്ന്..?"

" അതിനാ നിന്നോട് പറയുന്നേ.. ചേച്ചിയുടെ പൊന്ന് മോളല്ലേ.... പ്ലീസ് ഒന്ന് വിളിച്ചു പറയെടി... "

"അയ്യടാ.... അതങ്ങ് പള്ളികൂടത്തിൽ പോയി പറഞ്ഞാൽ മതി.. ഇതിൽ എനിക്ക് റോൾ ഇല്ല മോളെ.. കെട്ടാൻ പോകുന്ന പെണ്ണ് തന്നെ വിളിച്ചു പറഞ്ഞാൽ മതി."

"എടി ഇത് അങ്ങനെ അല്ല.. "

"എങ്ങനെ ആയാലും എന്റെ അമൃതകുട്ടിച്ചേച്ചി തന്നെ പറഞ്ഞാൽ മതി."

"വിളിച്ചു പറയാൻ അല്ല. ഇഷ്ട്ടം ആണെങ്കിൽ അത് നേരിട്ട് പറയാൻ... അതും പുറത്തു പോയിട്ട് പറയാൻ ആണ് പറഞ്ഞത്. "

അത് കേട്ട് വർഷ ചിരിച്ചു... എന്നിട്ട് പറഞ്ഞു.

"അത് നന്നായി!!! വിളിച്ചു പറയാൻ പോലും ധൈര്യം ഇല്ലാത്ത ചേച്ചിയാണോ പോയിട്ട് !!! അതും പുറത്ത്

💬 Comments

View all comments