0%

Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]

Author : VaSco Read All Parts 2.1K

പോയിട്ട് പറയാൻ പോകുന്നത്. "

"അതാ ഞാൻ നിന്നോട് പറയാൻ പറഞ്ഞത്.." അമൃത പറഞ്ഞു..

"അതിനു ചേച്ചിയോട് അല്ലേ പറയാൻ പറഞ്ഞത്. എന്നോട് അല്ലല്ലോ... പിന്നെ ഞാൻ എങ്ങനെ പോയി പറയും"

"നീ ഞാൻ ആണെന്ന് പറഞ്ഞു പോയി പറഞ്ഞാൽ മതി... "

"എങ്ങനെ മനസ്സിലായില്ല.."

" നീ ജീവേട്ടൻ പറഞ്ഞ സ്ഥലത്തു പോകുന്നു... വർഷ ആയിട്ടല്ല. അമൃത ആയിട്ട്.. "

"മനസ്സിലായാല്ലോ ? ഇത് അമൃത അല്ല എന്ന്.."

"ജീവേട്ടന് മനസ്സിലാകാൻ ഒന്നും പോകുന്നില്ല. നീ വേഷം മാറി ഞാൻ ആണെന്ന് പറഞ്ഞു നമ്മുടെ അമ്മയുടെ അടുത്ത് പോയി നിന്നാൽ.. നമ്മളെ പെറ്റ അമ്മയ്ക്ക് പോലും മനസ്സിലാവില്ല.. നീ വർഷയാണോ അമൃത ആണോ എന്ന്.. അപ്പോഴാ ഇന്ന് കുറച്ചു സമയം മാത്രം കണ്ട jeevettanu മനസ്സിലാവാൻ.. "

"അതിരിക്കട്ടെ... ഇപ്പോൾ ഞാൻ പോയി പറഞ്ഞാലും. കല്യാണത്തിന് ഒരുപാട് ആളുകളുടെ മുന്നിൽ എങ്ങനെ പോയി നിൽക്കും.. എന്റെ അമൃത മോളെ..? "

" അതാ ഞാനും ആലോചിക്കുന്നത് ..? രജിസ്ട്രാർ ഓഫീസിൽ പോയി ഒപ്പ് ഇട്ടു വന്നാൽ പോരെ .. അതാകുമ്പോൾ അങ്ങനെ ആരും ഉണ്ടാവില്ലല്ലോ? "

"അയ്യടാ!!! നല്ല ബുദ്ധി.. അതിന് നമ്മുടെ അച്ഛനും അമ്മയും സമ്മതിച്ചാൽ പോലും.. ചേച്ചീടെ ജീവേട്ടന്റെ വീട്ടുകാർ സമ്മതിക്കുമോ? "

"അതിന് എന്റെ മോള് ജീവേട്ടനോട് പറഞ്ഞു സമ്മതിപ്പിക്കണം. "

"ഒന്ന് പോയേ.. ഇതിലും നല്ലത് ചേച്ചി കെട്ടാതെ ഇവിടെ തന്നെ ഇരിക്കുന്നതാ.. ചേച്ചി ആദ്യം ഈ പേടി മാറ്റാൻ നോക്ക്. അതാ നല്ലത്.. അല്ലെങ്കിൽ പണിയാകും ".

"എടി...

💬 Comments

View all comments