0%

Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]

Author : VaSco Read All Parts 2.1K

ഞാൻ ശ്രമിക്കുന്നുണ്ട്... പക്ഷെ ... കാര്യത്തിന് അടുത്ത് എത്തുമ്പോൾ എന്റെ പിടി വിട്ട് പോകുന്നു. അതാ..,"

"ചേച്ചി ഇവിടെ ഇരുന്ന് ശ്രമിച്ചു കൊണ്ടേയിരിക്ക്.. ഞാൻ പോയി എന്തെങ്കിലും കഴിക്കട്ടെ.... എനിക്ക് വിശക്കുന്നു."

"എടി നീ പറഞ്ഞിട്ട് പോ... നീ പോയിട്ട് പോയി പറയുമോ?.... ജീവേട്ടനോട് ഇഷ്ടമാണെന്ന്."

"ആ!! ഞാൻ ഒന്ന് ആലോചിക്കട്ടെ... എന്നിട്ട് പറയാം. "

രാത്രിയിൽ അമൃതയുടെ റൂമിൽ. ജീവനെ വർഷ ഫോൺ വിളിക്കുന്നു. അമൃത തൊട്ടടുത്ത് ഇരുന്നിട്ടുണ്ട്.. ലൗഡ് സ്പീക്കറിൽ ഇട്ടാണ് വർഷ ജീവനോട് സംസാരിക്കുന്നത്.

"ഹലോ ജീവേട്ടനല്ലേ?"

"അതേ .. ആരാണ്? മനസ്സിലായില്ലല്ലോ? " ജീവൻ പറഞ്ഞു..

"ഇത്ര പെട്ടന്ന് എന്നെ മറന്നോ ജീവേട്ട.. ഇന്ന് രാവിലെയും കൂടെ നമ്മൾ കണ്ടതല്ലേ? "

"വെറുതെ തമാശ കളിക്കല്ലേ.. എനിക്ക് അതിനുള്ള സമയം ഇല്ല.. എന്റെ ജീവിതത്തിലെ ഒരു പ്രധാന കാൾ പ്രതീക്ഷിച്ചിക്കുകയാ ഞാൻ.. അതിനിടയിൽ... പ്ലീസ് നിങ്ങൾ ആരാണെന്ന് പറ. എന്താ വേണ്ടത് എന്ന് പറ.."

"അയ്യോ!! ഇത്രയും ചൂടൻ ആണോ ജീവേട്ടൻ? ഞങ്ങൾക്ക് ജീവേട്ടനെ വേണം.... അല്ല ... എനിക്ക് എന്റെ ജീവേട്ടനെ വേണം"

"ഒരാൾ ഒരാളെ ഫോണിൽ വിളിച്ചാൽ. വിളിക്കുന്ന ആൾ ആരാണ് എന്താണ് എന്ന് ആദ്യം പറയണം ."

"അങ്ങനെ ആണോ? എന്നാൽ എന്റെ പേര് ഞാൻ പറയാം.. എന്റെ പേര് വർഷ.."

"ആര് വർഷയോ? അമൃതയുടെ സിസ്റ്റർ വർഷ. "

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ്.. വർഷയ്ക്ക് പറഞ്ഞുപോയ മണ്ടത്തരം മനസ്സിൽ ആയത്.. അമൃത എന്ന പേരിൽ ആണ് വിളിക്കാൻ ശ്രമിച്ചത്. എങ്കിലും പേര് പറയുമ്പോൾ അറിയാതെ സ്വന്തം

💬 Comments

View all comments