Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]
പേര് പറഞ്ഞു പോയി.. പിന്നെ അത് തിരുത്താതെ വർഷയായി തന്നെ സംസാരിച്ചു.
"ആ അതെ വർഷ. ചേച്ചി വിളിക്കാൻ പറഞ്ഞിട്ട് വിളിച്ചതാ.. ഞാൻ ചേച്ചിക്ക് കൊടുക്കാം.. അല്ല എന്നോട് സംസാരിച്ചാൽ മതിയെങ്കിൽ അങ്ങനെ."
ജീവൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
'അത് ഇപ്പോൾ പറഞ്ഞാൽ.. എന്റെയും അമൃതയുടേയും വിവാഹം കഴിഞ്ഞാൽ വർഷ എന്റെ അനിയത്തി അല്ലേ.. അപ്പോൾ വർഷയോട് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഇല്ല. പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് അമൃതയോട് സംസാരിക്കാൻ ആണ്.. അതിരിക്കട്ടെ വർഷ ഇന്ന് ഏതോ ഇന്റർവ്യൂന് പോയിരിക്കുകയാണ് എന്ന് അറിഞ്ഞു.. എന്നിട്ട് എന്തായി.? "
"എന്താകാൻ എന്റെ ജീവേട്ടാ.. "
വർഷ അറിയാതെ അങ്ങനെ ആണ് പറഞ്ഞു തുടങ്ങിയത്...
അവർക്ക് എക്സ്പീരിയൻസ് ഉള്ള ആളെ വേണം പോലും.. ജോലി കിട്ടാതെ എങ്ങനെ എക്സ്പീരിയൻസ് ഉണ്ടാകാനാ.. അതിന് ആദ്യം എവിടെയെങ്കിലും ഒന്ന് ജോലി കിട്ടേണ്ട.. പക്ഷെ അവർ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്... ഇന്നത്തെ എന്റെ പെർഫോമൻസിൽ അവർ വീണു കാണും "
ജീവൻ വീണ്ടും ചിരിച്ചു.. എന്നിട്ട് വീണ്ടും ചോദിച്ചു.
"ഏത് സ്കൂളിൽ ആണ്.?"
"ഇവിടെ അടുത്തുള്ള ഒരു ക്രിസ്ത്യൻ മാനേജ്‍മെന്റ് നടത്തുന്ന സ്കൂളിൽ ആണ്.. കിട്ടിയാൽ ഭാഗ്യം നല്ല പണവും കിട്ടും വീട്ടിൽ തന്നെ നിൽക്കുകയും ചെയ്യാം..... പിന്നെ ഒരു സർക്കാർ സ്കൂൾ ആണ് എന്റെ ലക്ഷ്യം. അല്ല അതിരിക്കട്ടെ ഫോൺ വിളിച്ച ഉടനെ ചൂടായിട്ട് പറയുന്നത് കേട്ടാല്ലോ... ഏതോ പ്രധാന കാൾ കാത്തു നിൽക്കുകയാണെന്ന് . അത് ചേച്ചിയുടെ കാൾ ആണോ?"
"ആണോ എന്ന് ചോദിച്ചാൽ അതേ.... ഒരു അഹങ്കാരത്തിന് പറഞ്ഞു പോയി
💬 Comments
View all comments