Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]
ഇഷ്ട്ടം അല്ലെങ്കിൽ വിളിക്കേണ്ട.. ഇഷ്ട്ടം ആണെങ്കിൽ പുറത്ത് നിന്ന് സംസാരിക്കാം എന്ന്. രാവിലെ കണ്ടിട്ടു രാത്രി ഇത്ര വൈകിയിട്ടും വിളിക്കാത്തത് കണ്ടപ്പോൾ ഞാൻ കരുതി എന്നെ ഇഷ്ട്ടം ആയികാണില്ലേ എന്ന് .. ആ സങ്കടത്തിലും ദേഷ്യത്തിലും ആയിരുന്നു. അതാ ഞാൻ അങ്ങനെ പറഞ്ഞത്.. സോറി."
"സോറി ഒന്നും പറയേണ്ട. സങ്കടപെടുകയും വേണ്ട.. പുറത്ത് എവിടെ വെച്ച് കാണണം എന്ന് ചോദിക്കാൻ വിളിച്ചതാ.. ഞാൻ ഒന്ന് സംസാരിക്കാം എന്ന് കരുതി ആദ്യം എടുത്തു എന്നേ ഉള്ളൂ.. ഞാൻ ചേച്ചിക്ക് കൊടുക്കാം."
അതും പറഞ്ഞു വർഷ ഫോൺ അമൃതയ്ക്ക് നേരെ നീട്ടി.. എന്നാൽ അമൃത ഫോൺ വാങ്ങാതെ വർഷയോട് തന്നെ സംസാരിക്കാൻ കൈകൊണ്ട് കാണിച്ചു പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞു.
"ആ! ജീവേട്ട അമൃതയാണ് "
വർഷ സംസാരം കുറച്ചുകൂടെ സ്വീറ്റ് ആക്കി അമൃതയെപോലെ സംസാരിച്ചു.
"അമൃതയുടെ അനിയത്തി സൂപ്പർ ആണല്ലോ. എന്തായാലും വിളിച്ചപ്പോൾ ആണ് സമാധാനം ആയത്.
ഇത്രയും സമയം വിളിക്കാത്തത് കൊണ്ട് ഞാൻ കരുതി തനക്ക് എന്നെ ഇഷ്ട്ടം ആയില്ലെന്ന്.." ജീവൻ പറഞ്ഞു.
"അത് പിന്നെ ജീവേട്ട.. വർഷ വരാൻ വൈകി.. അവളോട് പറയാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല.. പിന്നെ അവളുടെ കൂടെ അവളെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങിപ്പോയി.. അതാ !!"
"ഏയ്!! സാരമില്ല. ഏട്ടന്റെ വിവാഹം കഴിയുന്നവരെ ഞാനും ഏട്ടന്റെ കൂടെയാ കിടന്നത്. അതും ഇതു പോലെ ഏട്ടനേയും കെട്ടിപിടിച്ചു. ഏട്ടന്റെ വിവാഹ ശേഷം ഞാൻ ഇപ്പോൾ തലയിണയേയും കെട്ടിപിടിച്ചാണ് കിടക്കുന്നത്... ഇനി നമ്മുടെ വിവാഹം കഴിഞ്ഞാൽ എനിക്ക് തലയിണയെ കെട്ടിപിടിക്കേണ്ടല്ലോ ഉറങ്ങാൻ. തന്നെയും കെട്ടിപിടിച്ചു
💬 Comments
View all comments