Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]
കിടക്കാലോ?"
വർഷ വാ പൊത്തി ചിരിച്ചു. അമൃതയ്ക്ക് നാണം വന്നു.
"ഏട്ടൻ എവിടുന്നാ കാണുന്നത് എന്ന് പറഞ്ഞില്ലല്ലോ? " അമൃത എന്ന വർഷ ചോദിച്ചു.
"അത് തനിക്ക് ഇഷ്ട്ടപെട്ട സ്ഥലത്ത് തന്നെ ആയിക്കോട്ടെ.. അല്ലെങ്കിലും.. ഇനി ഇഷ്ട്ടം പറയുന്നതിൽ എന്ത് കാര്യം. താൻ വിളിച്ചപ്പോഴേ എനിക്ക് മനസ്സിലായില്ലേ തനിക്ക് എന്നെ ഇഷ്ട്ടം ആണെന്ന്. എന്നാലും നമുക്ക് പുറത്ത് വെച്ച് ഒന്ന് കാണാം. വിവാഹത്തിന് മുൻപ് കുറച്ചു ദിവസം നമുക്ക് പ്രേമിച്ചു നടക്കാം.." ഇപ്പോൾ അമൃതയുടെ മുഖം ഒന്ന് മങ്ങി.
"പ്രേമിച്ചു നടക്കാനോ ?" അമൃത വാ പൊത്തി സ്വയം ചോദിച്ചു.
"അതൊക്കെ വിവാഹം കഴിഞ്ഞു പോരെ ഏട്ടാ ? വിവാഹത്തിന് മുൻപ് അങ്ങനെ ഒന്നും പാടില്ല. "
"എനിക്ക് തോന്നി അങ്ങനെയേ പറയുള്ളൂ എന്ന്? വെറുതെ ഇതുപോലെ സംസാരിക്കുന്നതും പാടില്ലേ?"
"അത് പാടും പാടും. പാടാതിരിക്കാൻ പറ്റുമോ?"
"എന്ത് പാടുമെന്ന് ?. തനിക്ക് പാടാൻ അറിയാമോ?"
"അല്ല!!!.. സംസാരിക്കാം എന്ന് പറഞ്ഞതാ. പക്ഷെ എപ്പോഴും പറ്റില്ല. പകരം മെസ്സേജ് അയക്കാം. എനിക്ക് പാടാൻ ഒന്നും അറിയില്ല."
"എന്നാൽ ഇപ്പോൾ കുറച്ചു സമയം സംസാരിക്കാം അല്ലേ? "
"അയ്യോ!! ഇപ്പോഴോ ? "
"ഇപ്പോൾ സംസാരിച്ചാൽ എന്താ..?"
"അതിന് കല്യാണം ഉറപ്പിച്ചിട്ടൊന്നും ഇല്ലല്ലോ? പിന്നെ എങ്ങനെയാ?.."
"ഞാൻ ഉറപ്പിച്ചു.. എനിക്ക് ഈ പെണ്ണിനെ മതി എന്ന്.. പിന്നെ എന്റെ അമ്മയ്ക്കും അച്ഛനും ഇഷ്ട്ടം ആയി. ജാതകവും ചേരും. ഇപ്പോൾ തനിക്കും തന്റെ അനിയത്തിക്കും ഇഷ്ട്ടം ആയി .. അച്ഛനും അമ്മയ്ക്കും നേരത്തെ ഇഷ്ട്ടം ആയി. പിന്നെ എന്താ പ്രോബ്ലം?"
💬 Comments
View all comments