0%

Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]

Author : VaSco Read All Parts 2.1K

" അത് .. അത്.. അത്.. നാളെ കണ്ടതിനു ശേഷം സംസാരിച്ചാൽ പോരെ.? "

"ശരി എന്നാ അങ്ങനെ ആവട്ടെ.... എവിടുന്നാ കാണുന്നെ...?"

"അത് കോളേജ് റോഡിൽ ഉള്ള ഐസ്ക്രീം പാർലറിൽ വെച്ച് കാണാം.. അല്ലെങ്കിൽ കോളേജ് കാന്റീനിൽ വെച്ച് കാണാം.."

"കോളേജ് കാന്റീനിലോ ? നല്ല ബെസ്റ്റ് സ്ഥലം. ആദ്യമായി പുറത്ത് വെച്ച് കാണാം എന്ന് പറഞ്ഞത് സ്വസ്ഥമായി സംസാരിക്കാൻ ആണ്.. അപ്പോൾ പറ്റിയ സ്ഥലം കോളേജ് കാന്റീൻ . നല്ല ഹ്യൂമർ സെൻസ് ആണല്ലോ?"

"എന്നാ കോഫി ഷോപ്പിൽ പോകാം. കോളേജിനടുത്ത് നല്ല കോഫി ഷോപ്പ് ഉണ്ട്. അതാകുമ്പോൾ അതുകഴിഞ്ഞു എനിക്ക് കോളേജിൽ ഒന്ന് പോകാലോ."

" ഇവിടെയൊക്കെ പോകാൻ പേടിയില്ലാത്ത ആളാണോ ? ഇന്ന് വന്നപ്പോൾ നാണിച്ചു നിന്നത്. "

"അത്.. അത് ഞാൻ എന്നും കോളേജിൽ പോയികൊണ്ടിരുന്നതല്ലേ? അപ്പോൾ എനിക്ക് അവിടെയെല്ലാം അറിയാലോ. അതാ ഞാൻ അവിടെ പോകാം എന്ന് പറഞ്ഞത്.."

"എന്നാ ശരി അവിടെ എത്തിയിട്ട് വിളിക്ക്. ഞാൻ അപ്പോഴേക്കും അവിടെ വരാം. "

"ഗുഡ് നൈറ്റ്‌..

"ഗുഡ് നൈറ്റ്‌ "

"എന്റെ അമൃത മോളെ ഇതൊന്നും നടക്കില്ല. " ഫോൺ വെച്ച ഉടനെ വർഷ പറഞ്ഞു.

"എന്ത് നടക്കില്ല എന്ന്..?"

"നിങ്ങളുടെ നടുക്ക് നിൽക്കുന്ന ഈ പരിപാടി.. മര്യാദയ്ക്ക് അപ്പോൾ തന്നെ ഇഷ്ട്ടം ആയെന്ന് പറഞ്ഞാൽ പോരായിരുന്നോ? ഇത് ഇപ്പോൾ അയാളെയും കാത്ത് ഞാൻ നിൽക്കണം എന്ന് പറഞ്ഞാൽ നടക്കില്ല മോളെ"

"അയാളോ ? ഏട്ടൻ അല്ലെങ്കിൽ ജീവേട്ടൻ... എന്ന് വേണം പറയാൻ."

"അയ്യടാ ... എന്നാലേ നാളെ

💬 Comments

View all comments