0%

Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]

Author : VaSco Read All Parts 2.1K

പോയി നേരിട്ട് പറഞ്ഞാൽ മതി ജീവേട്ടാ... ഐ ലവ് യൂ എന്ന് എന്നെ വിട്ടേക്ക് "

"പ്ലീസ് ഡി എനിക്ക് നീ അല്ലേ ഉള്ളൂ ഇതൊക്കെ പറയാൻ. ?"

"അല്ലല്ലോ.... പോയി അച്ഛനോടും അമ്മയോടും പറ..... അച്ഛാ അമ്മേ .. എനിക്ക് പേടിയാണ്.. എനിക്ക് ഈ കല്യാണം വേണ്ട എന്ന് ... അവർ എല്ലാവരും ചേർന്ന നിന്നെ ഇങ്ങനെ ആക്കിയത്.."

"വേണം. എനിക്ക് ഈ കല്യാണം വേണം. പക്ഷെ പ്ലീസ് ഡി ഈ ഒരു പ്രാവശ്യം മാത്രം. പിന്നെ ഞാൻ എല്ലാം ചെയ്‌തോളും. നിന്നെ ഒന്നിനും വിളിക്കില്ല. പോരെ?"

"പിന്നെ വിളിക്കില്ല പോലും . നമുക്ക് കാണാം.. അല്ല നാളെ ഈ സാരിയൊക്കെ വലിച്ചു ചുറ്റിയിട്ട് പോകണോ?"

"വേണ്ട .. ചൂരിദാർ ഇട്ടു പോയാൽ മതി.."

രാവിലെ അമൃത നേരത്തെ എഴുനേറ്റു.. വർഷയെ വിളിച്ചു.

"ഡി വർഷേ എഴുനേൽക്ക്.. നിനക്ക് പോകണ്ടേ ..?"

"അതിന് രാവിലെ ആവട്ടെ എന്നിട്ട് പോകാം.. കിടന്ന് ഉറങ്ങ് ചേച്ചി.. കല്യാണം എന്ന് കേട്ട് പെണ്ണിന്റെ കിളി പോയെന്ന തോന്നുന്നേ.."

"ഇങ്ങനെ ഉള്ള നീ എങ്ങനെ കല്യാണ മണ്ഡപത്തിൽ കയറി നിൽക്കും. എങ്ങനെ റിസപ്ഷനിൽ പങ്കെടുക്കും.. എന്റെ ചേച്ചി പെണ്ണെ.?"

" രാവിലെ തന്നെ ഓരോന്ന് പറഞ്ഞ് മനുഷ്യനു ടെൻഷൻ ഉണ്ടാക്കാൻ ആയിട്ട് വരല്ലേ. ആദ്യം എന്റെ മോള് പോയിട്ട് ജീവേട്ടനോട് സംസാരിക്ക്."

" എടി അവിടെയെത്തിയാൽ ഞാൻ എങ്ങനെ ആളെ മനസ്സിലാക്കും. ഞാൻ ആളെ കണ്ടിട്ടില്ലല്ലോ. ? "

"അത് സാരമില്ല. അതിനു വഴിയുണ്ട്. പിന്നെ നീ ഇരിക്കുന്ന സ്ഥലം കൃത്യമായി

💬 Comments

View all comments