0%

Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]

Author : VaSco Read All Parts 2.1K

വിളിച്ചു പറഞ്ഞാൽ മതി. അവിടെ ജീവേട്ടൻ വന്നോളും. "

" എന്തു വഴി.? "

" എടി ഫോണിൽ ജീവേട്ടന്റെ ഫോട്ടോ ഉണ്ട്. ഏട്ടന്റെ ഫോട്ടോ ആണ് വാട്സാപ്പിന്റെ പ്രൊഫൈൽ ആക്കി വെച്ചത്. "

അതും പറഞ്ഞ് അമൃത ഫോണിൽ ജീവന്റെ ഫോട്ടോ കാണിച്ചുകൊടുത്തു.

വർഷ കുറച്ച് സമയം അതിൽ നോക്കിയിരുന്നു..

" കുഴപ്പമില്ല കുറച്ച് ലുക്കൊക്കെ ഉണ്ട്.

ഈ ചെയ്യുന്നതിനൊക്കെ എനിക്ക് കമ്മീഷൻ തരണം.. പറഞ്ഞേക്കാം. "

വർഷ കുളിച്ച് റെഡിയായി ഇറങ്ങി. പോകുമ്പോൾ അമൃതയുടെ ഫോണാണ് കൊണ്ടുപോയത്. അതിൽനിന്നാണ് ജീവനെ വിളിച്ചത്. കോഫി ഷോപ്പിൽ എത്തിയ ഉടനെ ജീവനെ വിളിച്ചു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ജീവൻ അവിടെയെത്തി.

" അമൃത വന്നിട്ട് ഒത്തിരി നേരമായോ.? ഞാൻ ഇറങ്ങാൻ ഇത്തിരി വൈകിപ്പോയി."

" ഇല്ല! ഇപ്പോൾ വന്നതേയുള്ളൂ. ഏട്ടന് എന്താണ് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത്. എനിക്ക് വേഗം പോകണമായിരുന്നു.. "

"ഏതായാലും ഇവിടെ വരെ വന്നതല്ലേ? അപ്പോൾ ഒരു കോഫി കുടിക്കാം. എന്നിട്ട് ഇത്തിരി നേരം സംസാരിച്ചിട്ട് പോകാം... കോളേജിൽ പോകണം എന്നല്ലേ പറഞ്ഞത് ? ഞാൻ കൊണ്ട് വിടാം." ഇവിടെ ഇത്തിരി നേരം ഇരിക്ക്."

ജീവൻ കോഫിക്ക് ഓർഡർ കൊടുത്ത് അവിടെ ഇരുന്നു. വർഷ അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞു കോഫി കൊണ്ട് വന്നു. അത് എടുത്തു ജീവൻ വർഷയ്ക്ക് കൊടുത്തു. വർഷ കോഫി വാങ്ങിയിട്ട് പറഞ്ഞു.

" അതല്ല.. നമ്മൾ ഇങ്ങനെ ഇരിക്കുന്നത് ആരെങ്കിലും കണ്ടാൽ.. ആളുകൾ എന്ത് കരുതും..?. "

"എന്തു കരുതാൻ!. കരുതുന്നവരോട് ഞാൻ പറയും ഇത് ഞാൻ വിവാഹം

💬 Comments

View all comments