0%

Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco Read All Parts 1.6K

ജീവൻ വർഷയെ ചേർത്ത് പിടിച്ചു. അവളുടെ കണ്ണുനീര് തുടച്ചു . അവളെ കെട്ടിപിടിച്ചു നിന്നു. പിന്നെ നെറ്റിയിൽ ഉമ്മ വെച്ചു. വർഷയ്ക്ക് മാറാൻ തോന്നിയില്ല. ജീവന്റെ സ്നേഹത്തിൽ ആ തലോടലിൽ ലയിച്ചു നിന്നു. ജീവൻ അവളെ മാറ്റി നിർത്തുന്നത് വരെ വർഷ അങ്ങനെ തന്നെ നിന്നു.

"നമുക്ക് പോകാം.. ഏതായാലും ഈ വേഷം മാറി പുതിയ ഡ്രെസ്സ് ഉടുത്ത് വാ . നമുക്ക് പോകാം. പോകുന്ന വഴിയിൽ ഒന്ന് അവിടെ കയറിയിട്ട് പോകാം." ജീവൻ പറഞ്ഞപ്പോൾ ആണ് താൻ ജീവേട്ടനെ കെട്ടിപിടിച്ചു നിൽക്കുകയാണ് എന്ന ബോധം വർഷയ്ക്ക് ഉണ്ടായത്. അവർ അവിടെ ഇരുന്ന് ആ ഐസ്ക്രീം കഴിച്ചു. വർഷയ്ക്ക് വലിയ ഇഷ്ട്ടം ആയിരുന്നു ഐസ്ക്രീം.

ജീവൻ പുറത്ത് പോയി നിന്നു. വർഷ വേഗം വേഷം മാറി പുറത്തേക്ക് വന്നു. വർഷ ഇട്ട് വന്ന ഡ്രെസ്സ് മുഴുവനും മടക്കി ഒരു കവറിൽ വെച്ചു. അതും എടുത്തു അവർ അവിടെ നിന്നും ഇറങ്ങി. ഓട്ടോ വിളിക്കാൻ നോക്കിയപ്പോൾ വർഷ ജീവനെ തടഞ്ഞു. ജീവന്റെ കൂടെ ബുള്ളറ്റിൽ വന്നോളാം എന്ന് പറഞ്ഞു. ജീവന്റെ ബുള്ളറ്റിന്റെ പിറകിൽ ഒരു ഭാഗത്തു മാത്രം കാൽ വെച്ച് കൊണ്ടു ജീവനെ കെട്ടിപിടിച്ചു വർഷ ഇരുന്നു.

പേരിന് ഒന്ന് കല്യാണ വീട്ടിൽ കയറി നേരെ വർഷയുടെ വീട്ടിലേക്ക് പോയി. എന്നാൽ വർഷയുടെ പഴയ ഡ്രസ്സ്‌ വർഷ എടുത്തില്ല. അത് ജീവൻ വീട്ടിലേക്ക് കൊണ്ടു പോയി..

അമൃത ചോദിച്ചപ്പോൾ വർഷ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറി... പിന്നെ വിവാഹ ദിവസം വന്നെത്തി. അന്ന് അവർ ആ കല്യാണത്തിന് പോയതിന്റെ

💬 Comments

View all comments