Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]
അന്ന് തൊട്ട് രണ്ടാഴ്ച കഴിഞ്ഞാണ് കല്യാണം. കൃത്യമായി പറഞ്ഞാൽ പതിനാലാം ദിവസം ആണ് അമൃതയുടെയും ജീവന്റെയും കല്യാണം.
അലാറം അടിച്ചപ്പോൾ ആണ് ജീവൻ ഉറങ്ങി എഴുന്നേറ്റത്.. ജീവൻ ഇപ്പോൾ ഉള്ളത് ആ ലോഡ്ജിൽ ആണ് . വെള്ളൈ പുരത്തേക്കുള്ള യാത്രയിൽ..
ജീവൻ വേഗം റെഡിയായി വെള്ളൈ പുരത്തേക്ക് തിരിച്ചു. അവിടെയുള്ള ചർച്ചിൽ ആണ് ജീവൻ നേരെ പോയത്. അവിടെ ചർച്ചു വക ഒരു സ്കൂൾ ഉണ്ട് . ആ സ്കൂളിൽ ആണ് ജീവൻ എന്തിനാണോ അവിടെ വന്നത് ആരെ കാണാൻ വേണ്ടിയാണോ വന്നത് ആയാൾ ഉള്ളത്. അയാൾ മറ്റാരും ആയിരുന്നില്ല അത് വർഷ ആയിരുന്നു. വർഷ ഇപ്പോൾ ആ സ്കൂളിൽ ടീച്ചർ ആണ്.
ജീവന്റെ വിവാഹം ആറു മാസം മുൻപാണ് കഴിഞ്ഞത് . ഇപ്പോൾ ജീവൻ ഉള്ളത് തന്റെ ജോലി സ്ഥലത്താണ്. അവിടെ നിന്നും ആണ് വർഷയെ കാണാൻ ജീവൻ ഇവിടേക്ക് വന്നത്.
ആ ചർച്ചിൽ ചെന്ന് ജീവൻ അവിടെയുള്ള അച്ഛനോട് പറഞ്ഞു
"അച്ചോ എന്റെ പേര് ജീവൻ. ഞാൻ ഇവിടെയുള്ള സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ വർഷയുടെ ചേച്ചിയുടെ ഭർത്താവ് ആണ്. അവളുടെ അച്ഛനും അമ്മയ്ക്കും സുഖമില്ല. വർഷയെ കാണണം എന്നാണ് അവർ പറയുന്നത്. അവളെ കൊണ്ടു പോകാൻ ആണ് ഞാൻ വന്നത്."
"അതൊരു നല്ല കാര്യം ആണ് മിസ്റ്റർ ജീവൻ ഈ അവസ്ഥയിൽ ടീച്ചറെ നാട്ടിലേക്ക് കൊണ്ടു പോകുന്നതാണ് നല്ലത്. അത് ഞങ്ങൾ പലപ്പോഴും ടീച്ചറോട് പറഞ്ഞിട്ടുണ്ട്. താങ്കൾ സ്കൂളിൽ ചെന്ന് പ്രിൻസിപ്പാളിനെ കണ്ടു കാര്യം പറഞ്ഞു ടീച്ചറെയും കൊണ്ട് പൊയ്ക്കോളൂ. ".
ജീവൻ സ്കൂളിലേക്ക്
💬 Comments
View all comments