Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]
കഴിഞ്ഞോളാം.. ആരേയും ശല്ല്യം ചെയ്യാൻ വരില്ല."
"അതൊക്കെ വർഷയുടെ ഇഷ്ട്ടം. പക്ഷെ എനിക്ക് എന്റെ കുഞ്ഞിനെ വേണം. വർഷ ഈ വയറിൽ ചുമന്നു നടക്കുന്നത് എന്റെ കുഞ്ഞല്ല എന്ന് പറയാമോ.. എങ്കിൽ ഞാൻ പോകാം. പക്ഷെ ഇത് ആരുടെ കുഞ്ഞാണെന്ന് വർഷ പറയണം. എന്താ പറ്റുമോ?"
"ജീവേട്ടാ ... പ്ലീസ് ജീവേട്ടാ എന്നെ ഇങ്ങനെ വേദനിപ്പിക്കല്ലേ.."
"ഞാൻ ആണോ വേദനിപ്പിക്കുന്നത്.? നിങ്ങൾ രണ്ടാളും ചേർന്നു എന്നയല്ലേ വേദനിപ്പിച്ചത്. എന്നെ വെറും വിഡ്ഢിയാക്കിയില്ലേ? ഞാൻ നാളെ രാവിലെ വരും പോകാൻ റെഡിയായി നിന്നോളണം. "
"ഞാൻ വരില്ല ജീവേട്ടാ... എനിക്ക് അതിന് കഴിയില്ല.. എനിക്ക് ആരുടേയും മുഖത്തു നോക്കാൻ ഉള്ള ശക്തിയില്ല. "
"വർഷേ നിന്നെ വിളിക്കുന്നത് ഞാൻ ആണ് നിന്റെ ജീവേട്ടൻ. നിന്റെ കഴുത്തിൽ താലി കെട്ടിയ ആൾ. നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ. ഞാൻ എല്ലാവരോടും വിളിച്ചു പറയും ഇത് ഞാൻ കെട്ടിയ പെണ്ണ് ആണെന്ന്. ഇവളുടെ ഉദരത്തിൽ ഉള്ളത് എന്റെ കുഞ്ഞാണെന്ന്. ദേ വർഷേ അവിടെ ഒരാൾ ഉണ്ട് നിന്റെ ചേച്ചി. നിന്നെ കാണാതെ ചങ്കു തകർന്ന് കിടക്കുന്ന നിന്റെ ചേച്ചി. നീ എന്റെ കൂടെ ഇപ്പോൾ വന്നില്ലെങ്കിൽ പിന്നെ നീ വരേണ്ട .. ഒരിക്കലും അവളെ കാണാൻ ആയി. നീ വന്നില്ലെങ്കിൽ അവൾ ജീവനോടെ ഉണ്ടാവില്ല. ഈ ജീവന്റെ ജീവനും കൊണ്ട് അവൾ പോകും. അവൾ പോയാൽ ഈ ഞാനും. അത് കാണണോ നിനക്ക്.?" അതും പറഞ്ഞു ജീവൻ ഇറങ്ങി നടന്നു. വർഷ കരച്ചിൽ അടക്കിപിടിച്ചു ക്ലാസ്സ് റൂമിലേക്ക് നടന്നു.
അന്ന്
💬 Comments
View all comments