0%

Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco Read All Parts 1.6K

വലിയ പുള്ളി കൂട്ടുകാർ കണ്ടെന്നും . എന്നെ എല്ലാവരും കളിയാക്കി ചിരിച്ചെന്നും . അതിന് ശേഷം എല്ലാവരും എന്നെ പുള്ളിക്കാരി എന്ന് വിളിച്ചു കളിയാക്കി എന്നും . അതുമുതൽ എനിക്ക് മറ്റുള്ളർ എന്നെ നോക്കുമ്പോൾ എനിക്ക് പേടിയും വിറയലും വരും എന്നും എല്ലാം പറഞ്ഞു കൂടായിരുന്നോ?" വർഷ ദേഷ്യത്തിൽ പറഞ്ഞു.

"വർഷേ........ " അമൃത വിളിച്ചു.

"ആ വർഷ തന്നെയാ ... ചേച്ചിയുടെ എല്ലാത്തിനും ഞാൻ ഇതുവരെ കൂട്ട് നിന്നു. എന്നെ കുറച്ചു ചേച്ചി എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഞാൻ ആകെ പിടിവിട്ട് നിൽക്കുകയാ. ഇനിയും എനിക്ക് വയ്യ "

"എന്താടി. രണ്ടും കൂടെ .? കുറേ സമയം ആയല്ലോ? ഇനി കല്യാണത്തിന് ഒരു ദിവസം മാത്രമേ ബാക്കി ഉള്ളൂ. അപ്പോഴാ ചേച്ചിയും അനിയത്തിയും കൂടെ അടികൂടുന്നത്." അമൃതയുടെയും വർഷയുടേയും സംസാരം കേട്ട് വന്ന അവരുടെ അമ്മ രാധാമണി ചോദിച്ചു

"ആ.. വന്നല്ലോ..... ഞങ്ങൾ അടികൂടും. അതിന് നിങ്ങൾക്കെന്താ ? " വർഷ ദേഷ്യത്തോടെ രാധാമണിയോട് ചോദിച്ചു.

"നീ വെറുതെ എന്റെ കൈയിൽ നിന്നും വാങ്ങിച്ചു കൂട്ടേണ്ട. നിനക്കെന്തിനാ ഇത്രയും ദേഷ്യം ? . " രാധാമണി ചോദിച്ചു.

"അത് ഒന്നും ഇല്ല അമ്മേ. ഇവള് വെറുതെ. അമ്മ പോയേ ഞങ്ങൾക്ക് ഒരുപാട് പണിയുണ്ട് . ഞങ്ങൾക്ക്  ഒരുപാട്  കാര്യങ്ങൾ  ഇനിയും  പ്ലാൻ ചെയ്യാൻ  ഉണ്ട്. " അമൃത പറഞ്ഞു.

അതും പറഞ്ഞു അമൃത രാധാമണിയെ തള്ളി പുറത്താക്കി വാതിൽ ചാരി.

"എടി മോളെ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്. "

"എന്ത് കേൾക്കാൻ ആണ്

💬 Comments

View all comments