Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]
ചേച്ചി പറയുന്നത്. എന്റെ ജീവിതം വെച്ചാ കളിക്കുന്നത്. "
"എന്ത് കളിക്കുന്നത് എന്നാ നീ പറയുന്നത്. എടി ഒരു പകൽ അത് കൂടെ കഴിഞ്ഞാൽ പോരെ. ഞാൻ പറഞ്ഞത് പോലെ നീ കല്യാണ പെണ്ണായി നിൽക്കുന്നു. പിന്നെ താലികെട്ടും ചടങ്ങും കഴിഞ്ഞു അതിനു ശേഷം ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ നേരം പുടവ മാറ്റാൻ എന്ന് പറഞ്ഞു ഞാനും നീയും അകത്തു കയറി വേഷം മാറുന്നു. ഞാൻ കല്യാണ പെണ്ണായി മാറി പോകുന്നു. കല്യാണം കഴിഞ്ഞാൽ പിന്നെ പേടിക്കണ്ടല്ലോ? ജീവേട്ടൻ എനിക്ക് സ്വന്തമാകില്ലേ?"
"അയ്യട!! നല്ല കണ്ടുപിടിത്തം. അപ്പോൾ ഞാൻ ആര് ഡെമ്മിയോ? ഇതെന്താ താലികെട്ടുക എന്ന് പറഞ്ഞാൽ കുട്ടികളിയോ? അതൊന്നും പറ്റില്ല. ചേച്ചി കല്ല്യാണ പെണ്ണാകാൻ റെഡി ആയിക്കോ. അതാ നല്ലത്."
"നിനക്ക് അറിയാലോ മോളെ ചേച്ചിക്ക് അതിനുള്ള ധൈര്യം ഇല്ല എന്ന്. അങ്ങനെ നിന്നാൽ ഞാൻ അവിടെ പേടിച്ചു വിറച്ചു വീഴും.. പിന്നെ ഈ താലികെട്ട് സിനിമയിലും സീരിയലിലും എല്ലാം ഉള്ളതല്ലേ ? അതുപോലെ ആണെന്ന് വിചാരിച്ചാൽ മതി."
"ചേച്ചിക്ക് നാണം ഇല്ലേ എന്നോട് ഇങ്ങനെ പറയാൻ..? ചേച്ചിക്ക് ഒന്നും ഇല്ല. എല്ലാം ചേച്ചിയുടെ തോന്നൽ ആണ്. അങ്ങനെ ഒന്നും സംഭവിക്കില്ല. ചേച്ചി ധൈര്യമായി ഒരുങ്ങി നിന്നോ. ഞാൻ കൂടെ തന്നെ കാണും. വിവാഹം കഴിഞ്ഞു ചേച്ചി ജീവേട്ടന്റെ കൂടെ പോകുന്നത് വരെ."
"അത് ഞാനും അങ്ങനെ തന്നെയാ കരുതുന്നത്. പക്ഷെ ആ സമയം ആകുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കൈയും കാലും വിറക്കുന്നു. തളരുന്നു. അത് എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല അതാ.
💬 Comments
View all comments