Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]
കേട്ട് പരെടാ. ഇന്ത നേരമാ അങ്കെ പോകറുത്. ഇന്ത നേരം അങ്കെ പോഹ മുടിയലേ എന്ന് സൊല്ലി കൊട് "
അയാൾ ആരെയോ നോക്കി വിളിച്ചു പറഞ്ഞു. അത് കേട്ട് ഒരാൾ കടയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു. എന്നിട്ട് ജീവനോട് ചോദിച്ചു.
"എന്താ സാർ എന്താ പ്രശ്നം? സാറിന് എവിടെയാ പോകേണ്ടത്.?
"ഹാവൂ !! ഒരു മലയാളിയെ കണ്ടത് ആശ്വാസം ആയി. പ്രശ്നം ഒന്നും ഇല്ല അനിയാ. എനിക്ക് വെള്ളൈ പുരത്തേക്ക് പോകണം . അത് എങ്ങനെയാ പോകേണ്ടത് എന്ന് ചോദിച്ചതാ.? ജീവൻ പറഞ്ഞു.
"അയ്യോ!! ഈ സമയം അങ്ങോട്ടേക്ക് ആരെയും കടത്തി വിടില്ല സാർ. സാർ വരുന്ന വഴിയിൽ ബോർഡ് ഒന്നും കണ്ടില്ലേ? ഈ സമയം കോട മഞ്ഞു ഇറങ്ങുന്ന സമയം. കോട മഞ്ഞെന്ന് പറഞ്ഞാൽ ചെറുതല്ല.. ഒന്നും കാണാൻ കഴിയില്ല. എല്ലാം വെള്ളകളർ പോലെയേ തോന്നു. അതാ ആ നാടിന് പേര് തന്നെ വെള്ളൈ പുരം എന്ന പേര്. പിന്നെ ഈ സമയം കൊമ്പൻ ഇറങ്ങുന്ന സമയം കൂടെയാ.. അത് എപ്പോൾ എവിടെ ഇറങ്ങും എന്നൊന്നും പറയാൻ പറ്റില്ല. ഈ സമയം ഇനി അങ്ങോട്ട് പോകാൻ പറ്റില്ല. "
"പിന്നെ ഇപ്പോൾ എന്താ ചെയ്യുക.? എനിക്ക് അവിടെ പോയേ പറ്റു. "
"എന്തായാലും ഈ സമയം സാറിന് അങ്ങോട്ട് പോകാൻ കഴിയില്ല. കൂടിയാൽ ഇവിടുന്ന് ഒരു പത്തു കിലോമീറ്റർ കൂടെ സാറിന് പോകാം അതിനു മുകളിൽ പോകാൻ കഴിയില്ല. അവിടെ ഗാർഡ് തടഞ്ഞു നിർത്തും. സാറിന് തിരിച്ചു വരേണ്ടി വരും. ഇവിടെ തൊട്ടടുത്ത്
💬 Comments
View all comments