0%

Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco Read All Parts 1.6K

ഒരു ചെറിയ ലോഡ്ജ് ഉണ്ട് അവിടെ റൂം എടുത്തു താമസിക്കുന്നതാണ് നല്ലത്. അവിടെ തന്നെ ഹോട്ടലും ഉണ്ട് അതുകൊണ്ട് സാറിന് ഫുഡും കഴിക്കാം." വേലു പറഞ്ഞു.

ഒടുവിൽ ജീവൻ അവിടെ നിന്ന് ഒരു കട്ടൻ ചായ കുടിച്ച് വേലു പറഞ്ഞ ലോഡ്ജിൽ മുരിയെടുത്തു. അവിടെ ഇരുന്ന് ജീവൻ കഴിഞ്ഞ കാലം ഓർത്തു നോക്കി. വിവാഹം നിശയിച്ചു കഴിഞ്ഞ ശേഷം പല തവണ അമൃതയെ കണ്ടു. വിളിച്ചു.

അങ്ങനെ ഒരു ദിവസം. ജീവൻ അമൃതയെ വിളിച്ചു. വർഷയാണ് സംസാരിച്ചത്.

"ഏയ്‌ അമ്മു നാളെ താൻ എന്റെ കൂടെ ഒരു സ്ഥലം വരെ വരുമോ ? അച്ഛനോട് ഞാൻ പറഞ്ഞോളാം. "

"അത് ഏട്ടാ എനിക്ക് നാളെ.. എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ ഉണ്ടായിരുന്നു."

"അതിനെന്താ.. എന്റെ കൂടെ വന്ന ശേഷം കൂട്ടുകാരിയെ കാണാൻ പോകാമല്ലോ.. ഞാനും കൂടെ വരാം.. നമുക്ക് ഒരുമിച്ചു കല്യാണം ക്ഷണിക്കാം എന്താ. വേറെ ഒന്നും പറയാൻ ഇല്ല. നാളെ രാവിലെ ഒൻപതു മണിക്ക് ഞാൻ വീട്ടിൽ വരും. റെഡി ആയി നിന്നോണം. ആഹ്!! പിന്നെ സാരി ഉടുത്താൽ മതി. തന്നെ സാരിയിൽ കാണാൻ നല്ല ഭംഗിയാ.' അതും പറഞ്ഞു ജീവൻ ഫോൺ വെച്ചു.

പിന്നെ പറയണോ പുകില്. വർഷയ്ക്ക് സാരി ഉടുക്കാൻ ഇഷ്ട്ടമേ അല്ല. ജീൻസ് അല്ലെങ്കിൽ ചൂരിദാർ അതാണ് വർഷയുടെ ഇഷ്ട്ടം. പക്ഷെ എന്ത് ചെയ്യാൻ. അമൃതയുടെ കണ്ണീരിനുമുന്നിൽ വർഷ വഴങ്ങി. പിറ്റേന്ന് ജീവൻ വരുമ്പോഴേക്കും വർഷ സാരി ഉടുത്തു ഒരുങ്ങി നിന്നിരുന്നു. ജീവൻ ബുള്ളറ്റിൽ ആണ് വന്നത്. ജീവന്റെ ബുള്ളറ്റിന്റെ

💬 Comments

View all comments