Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]
പിറകിൽ കയറി വർഷ പോകുന്നത് അമൃത ജനലിൽ കൂടെ നോക്കി നിന്നു. അമൃതയ്ക്ക് തന്നോട് തന്നെ ദേഷ്യം തോന്നി.
അവർ നേരെ പോയത് കുറച്ചു ദൂരെയുള്ള ഒരു അമ്പലത്തിൽ ആണ്. അവിടെ വലിയൊരു ആൽ മരത്തിന്റെ താഴെ അവർ നിന്നു.
"അമ്മു.... ഞാൻ എന്തിനാണ് അമ്മൂനേയും കൂട്ടി ഇവിടേക്ക് വന്നത് എന്നറിയാമോ.? " ജീവൻ ചോദിച്ചു. ജീവൻ അമൃതയെ ഇപ്പോൾ അമ്മൂ എന്നാണ് വിളിക്കുന്നത്. അത് വർഷയാണ് എന്നറിയാതെ .
"തൊഴാൻ. അല്ലാതെ എന്തിനാ അമ്പലത്തിൽ വരുന്നത്." അമൃത എന്ന വർഷ ചോദിച്ചു.
"അല്ല.. തൊഴാൻ മാത്രം അല്ല. ഞാൻ പറഞ്ഞില്ലേ!... ഞങ്ങൾ ഒരു നാൽവർ സംഗം ആണ് സുഹൃത്തുക്കൾ ആയിട്ട് ഉള്ളതെന്ന്.. അവർക്ക് മൂന്നു പേർക്കും ലൈൻ ഉണ്ട് അന്നേ... എനിക്ക് മാത്രമേ ഇല്ലാതുള്ളൂ. അതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്.
നീ അങ്ങോട്ട് നോക്കിയേ? അവിടെ ഒരു ആൽ മരം കാണുന്നില്ലേ?. അന്നൊരിക്കൽ അവിടെ കണ്ട ആൽ മരത്തിൽ അവര് മൂന്നാളും അവർ സ്നേഹിക്കുന്ന അവന്മാരുടെ കാമുകിമാരെയും കൂട്ടി വന്നു അതിൽ തൊട്ടിൽ കെട്ടി.
അത് എന്തിനാണ് എന്ന് എനിക്ക് അറിയില്ല. പക്ഷെ അന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനേയും കൂട്ടി വന്നു ഞാനും അവിടെ ഒരു തൊട്ടിൽ കെട്ടും എന്ന്. അതിനാ നമ്മൾ ഇപ്പോൾ ഇങ്ങോട്ട് വന്നത്. വാ നമുക്ക് ചേർന്നു തൊട്ടിൽ കെട്ടാം."
ജീവൻ വർഷയേയും കൂട്ടി നടന്നു. അവിടെയുള്ള കടയിൽ നിന്നും ചെറിയ തൊട്ടിൽ വാങ്ങി കെട്ടി. മറുത്ത് ഒന്നും പറയാൻ
💬 Comments
View all comments