0%

Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco Read All Parts 1.6K

പറഞ്ഞാകും അവരുടെ കളിയാക്കൽ. "

ഒടുവിൽ വർഷയ്ക്ക് സമ്മതിക്കേണ്ടിവന്നു . അങ്ങനെ വർഷ വിവാഹത്തിന് പോകാൻ റെഡിയായി നിന്നു. എന്നാൽ അതിന് മുൻപ് വർഷയും അമൃതയും അതിനെ ചൊല്ലി സംസാരം ഉണ്ടായി.

"എടി.. നീ എന്തിനാ സമ്മതിച്ചത്.. നിനക്ക് പറ്റില്ല എന്ന് തീർത്തു പറഞ്ഞുകൂടായിരുന്നോ.? " അമൃത വർഷയോട് ചോദിച്ചു.

"അയ്യടാ!! എന്നെകൊണ്ട് ഓരോ കോലം കെട്ടിച്ചിട്ട് പറയുന്നത് കേട്ടില്ലേ.. അതേ എനിക്ക് ഇതിന്റെ ഒരു ആവശ്യവും ഇല്ല. പിന്നെ എന്റെ മുന്നിൽ നിന്ന് കണ്ണ് നിറച്ചിട്ട്... പ്ലീസ് എടി നീ ഒന്നു പോകെടി.. എനിക്ക് ഞാൻ ഞാൻ എനിക്ക് പേടിച്ചിട്ട്. അങ്ങനെ ഒക്കെ എന്റെ മുന്നിൽ നിന്ന് പറഞ്ഞിട്ട് ഇപ്പോൾ വന്നു പറയുന്നു. നിനക്ക് പറഞ്ഞൂടായിരുന്നോ എന്ന്. സ്വയം അങ്ങ് പറഞ്ഞാൽ മതി. ഇനി ഞാൻ പോകില്ല. സ്വയം അങ്ങ് പോയാൽ മതി." വർഷ പറഞ്ഞു.

"ഡി.... ഞാനോ..? ഞാൻ എങ്ങനെയാ പോകുന്നത് .. നീ വിളിച്ചു പറഞ്ഞാൽ മതി . വരാൻ കഴിയില്ല എന്ന്."

"അത് സ്വയം വിളിച്ചു പറഞ്ഞാൽ മതി.. അല്ല അതിരിക്കട്ടെ എന്താ മോളുടെ പരിപാടി. ഇങ്ങനെ പോയാൽ എങ്ങനെ ശരിയാകും.. നീ എങ്ങനെയാ കല്യാണമണ്ഡപത്തിൽ കയറാൻ പോകുന്നത്."

"ദേ നീ ഓരോന്ന് പറഞ്ഞു വെറുതെ പേടിപ്പിക്കല്ലേ?.. അല്ലെങ്കിലേ അതോർക്കുമ്പോൾ മനുഷ്യന്റെ കൈയും കാലും വിറക്കുന്നു. "

"ആഹ! ബെസ്റ്റ്.. എന്റെ ചേച്ചി നീ അച്ഛനോട് പോയി പറ എനിക്ക് ഈ കല്യാണം വേണ്ട എന്ന്. അതോടെ എല്ലാ പ്രശ്നവും തീരും. ഞാനും രക്ഷപെടും."

അമൃത പിന്നെ ഒന്നും പറഞ്ഞില്ല. മിണ്ടാതെ

💬 Comments

View all comments