0%

Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco Read All Parts 1.6K

കിടക്കയിൽ കമിഴ്ന്നു കിടന്നു. വർഷ അമൃതയുടെ മുകളിലായി കിടന്നു. അമൃതയെ കെട്ടിപിടിച്ചു കിടന്നു..

"എന്റെ ചേച്ചി. ഇനി വരാൻ കഴിയില്ല. എന്ന് പറയാൻ പറ്റില്ലെടി. ഞാൻ വരാം എന്ന് പറഞ്ഞപ്പോൾ ആ മുഖത്തു ഉണ്ടായ സന്തോഷം ഒന്ന് കാണണമായിരുന്നു. ഇനി വിളിച്ചു വരാൻ പറ്റില്ല എന്ന് പറഞ്ഞാൽ ജീവേട്ടൻ തകർന്നു പോകുമെടി.. ഇത്തവണ കൂടെ ഞാൻ പോകാം പിന്നെ എന്നോട് ഒന്നിനും പറയരുത്.. ഈ പേടിയൊക്കെ മാറ്റാൻ ഒന്ന് വേഗം ശ്രമിച്ചോ കല്ല്യാണം ഇങ്ങ് അടുത്തു. ."

"ശരിക്കും നീ പോകുമോ.?. ഇനി ഞാൻ പറയില്ല. ഇനി എല്ലായിടത്തും ഞാൻ പൊയ്ക്കോളും. ഈ ഒരു തവണ കൂടെ എന്റെ മോള് പോയി വാ. "

"ഇത് തന്നെയാ എപ്പോഴും പറയുന്നത്. ഇനി കെട്ട് കഴിഞ്ഞാലും ഞാൻ തന്നെ പോകേണ്ടി വരുമോ. "

"പോ അവിടുന്ന്!!!. അതൊന്നും ഇല്ല. അപ്പോഴേക്കും ഞാൻ റെഡിയാകും. "

"റെഡിയായ മതി. അതിനും എന്നെ വിളിക്കരുത്. അടുത്ത മാസം ആകുമ്പോഴേക്കും എനിക്ക് ആ ജോലി കിട്ടും. അപ്പോൾ ഞാൻ എന്റെ പാട്ടിനു പോകും. പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി."

അങ്ങനെയാണ് വർഷ വീണ്ടും അമൃതയായി ജീവന്റെ കൂടെ പോയത്. അന്നും ബൈക്കിൽ ആണ് പോയത്. ആ യാത്രയിൽ വെച്ച് വർഷയ്ക്ക് ജീവന്റെ വലിയൊരു സഹായം ആവശ്യമായി വന്നു. അന്നോ അതിന്റെ അടുത്ത ദിവസമോ ആയിരുന്നു വർഷയ്ക്ക് മാസമുറ ആകേണ്ടിയിരുന്നത്. എന്നാൽ യാത്രയെ പറ്റിയുള്ള ചിന്തയിൽ മാസമുറയുടെ കാര്യം വർഷ മറന്നു പോയി.

വിവാഹം കഴിഞ്ഞു പെണ്ണിന്റ വീട്ടിൽ നിന്നും ചെക്കന്റെ വീട്ടിലേക്ക് മടങ്ങുമ്പോൾ

💬 Comments

View all comments