Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]
ബ്രഷും. ഒരുപാട് ഡ്രസ്സുകൾ ഷെൽഫിൽ അടുക്കി വെച്ചിട്ടുണ്ട്. സാരിയും ചൂരിദാറും പാന്റും ജീൻസും ടി ഷർട്ടും ഷർട്ടും എല്ലാം. ഞാൻ അതിൽ നിന്നും ഒരു ചൂരിദാർ തന്നെയാണ് എടുത്തത്.
ഞാൻ വേഗം ബാത്‌റൂമിൽ കയറി പല്ല് തേച്ചു . വേഷം മാറി മുടി കെട്ടി. വേഗം താഴേക്ക് പോയി പോകുന്നതിനു മുൻപ് ജീവേട്ടന്റെ മുണ്ട് എടുത്ത്.. കട്ടിലിൽ ഇട്ടു. അത് നിലത്ത് വീണു കിടക്കുകയായിരുന്നു.
ഞാൻ താഴെ അടുക്കളയിൽ എത്തി.
"മോള് കുളി കഴിഞ്ഞോ... എന്നാൽ നമുക്ക് അമ്പലത്തിൽ പോയെന്നു തൊഴുതുവാരാം. അവൻ എഴുനേറ്റ് കാണില്ല അല്ലേ.. മോള് ആദ്യം ഈ ചായ കുടിച്ചിട്ട് അവനുള്ളത് കൊണ്ട് പോയി കൊടുക്ക്. അവന് കിടക്ക പായയിൽ തന്നെ വേണം രാവിലെ ചായ. "
അങ്ങനെ പറഞ്ഞുകൊണ്ട് അമ്മ എനിക്ക് ചായ എടുത്തു തന്നു. ഞാൻ അമ്മയുടെ കൂടെ അവിടെ ഇരുന്ന് ചായ കുടിച്ചു. അതിന് ശേഷം ജീവേട്ടനുള്ള ചായ എടുത്തു മുകളിലേക്ക് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു.
"അവനോട് വേഗം എഴുനേറ്റ് റെഡിയായി വരാൻ പറയണം. മോള് വേഗം താഴേക്ക് പോര് . അല്ലെങ്കിൽ അവൻ അവിടെ തഞ്ചി കളിച്ചു നിൽക്കും."
അമ്മ അതും പറഞ്ഞു ചിരിച്ചു. ഞാൻ വേഗം മുകളിലേക്ക് പോയി. അവിടെയുള്ള മേശയിൽ ചായ വെച്ചു ഞാൻ കട്ടിലിൽ ഇരുന്നു ജീവേട്ടനെ വിളിച്ചു.
"ഏട്ടാ.. ഏട്ടാ... എഴുനേൽക്ക് അമ്മ വേഗം റെഡിയായി വരാൻ പറഞ്ഞു."
ജീവേട്ടൻ കണ്ണ് തുറന്നു എന്നെ നോക്കി. എന്നിട്ട് എന്നെ പിടിച്ചു വലിച്ചു ജീവേട്ടന്റെ മേലേക്ക് ഇട്ടു. ഞാൻ പിടഞ്ഞു എഴുന്നേറ്റു.
💬 Comments
View all comments