0%

Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]

Author : VaSco Read All Parts 2.2K

നോക്കി അവിടെ മുഴുവനും വെള്ളം നിറഞ്ഞിരിക്കുന്നു. തനിക്ക് വികാരം വന്നിരിക്കുന്നു. ഞാൻ എന്തൊക്കെയാണ് ചെയ്യുന്നത് ...

ചിന്തിക്കുന്നത്. എനിക്ക് സങ്കടം തോന്നി. കണ്ണ് നിറഞ്ഞു. ഞാൻ ഷവർ തുറന്നു വെള്ളം എന്റെ തലയിൽ കൂടെ ഒഴുകി. എന്റെ ശരീരവും മനസ്സും കണ്ണുനീരും കഴുകി കളഞ്ഞു. വരുന്നത് എന്തായാലും നേരിടുക തന്നെ.

ഞാൻ തീരുമാനിച്ചു കുളിച്ചു ഇറങ്ങി. ഒരു ചൂരിദാർ ആണ് അമ്മ എടുത്തു തന്നത്. അതു തന്നെ ഞാൻ ഉടുത്തു. കുളിച്ചു പുറത്ത് ഇറങ്ങുമ്പോൾ എന്നേയും കാത്ത് അവിടെ ജീവേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു.

"എത്ര നേരമായടോ കുളിക്കാൻ കയറിയിട്ട്. ഇങ്ങനെ ആണെങ്കിൽ നമുക്ക് ഒരുമിച്ചു കുളിക്കാമായിരുന്നു. അതാകുമ്പോൾ എനിക്ക് എന്റെ പെണ്ണിനെ ശരിക്കും ഒന്ന് കാണാമായിരുന്നു. "

"കാണാൻ ഒക്കെ ഇനിയും സമയം ഉണ്ട്. ഇപ്പോൾ ചെന്ന് കുളിക്കാൻ നോക്ക്. ഞാൻ താഴേക്ക് പോകുകയാ. ഇല്ലെങ്കിൽ അമ്മ കയറി വരും. ഇനിയും നാണം കെടാൻ എനിക്ക് വയ്യ. " ഞാൻ പറഞ്ഞു.

"അമ്മയൊന്നും ഇപ്പോൾ വരില്ല. നമുക്ക് കുറച്ചു സമയം ഇവിടെ ഇരുന്നു സംസാരിക്കാം.." ജീവേട്ടൻ പറഞ്ഞു.

"അത് വേണ്ട ഇപ്പോഴേ ആദ്യ രാത്രി തുടങ്ങേണ്ട.. ഞാൻ ഇനിയും ഇവിടെ നിന്നാൽ ഏട്ടന് പലതും തോന്നും. " ഞാൻ പറഞ്ഞു.

"എന്നാൽ ഒരു ഉമ്മ തന്നിട്ട് പോടി.. "

അതും പറഞ്ഞു ജീവേട്ടൻ എന്നെ വീണ്ടും കെട്ടിപിടിച്ചു. ഞാൻ ജീവേട്ടന്റ ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

"ബാക്കി രാത്രി. ഇപ്പോൾ വിട്ടില്ലെങ്കിൽ രാത്രി ഒന്നും തരില്ല."

"ഉറപ്പാണോ... "

"ആ ഉറപ്പ്... "

"തരേണ്ട ഈ പെണ്ണിനെ

💬 Comments

View all comments