Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]
ഞാൻ എടുത്തോളും.. ഈ പെണ്ണ് ഇനി എന്റെ സ്വന്തമാ." ജീവേട്ടൻ പറഞ്ഞു. ഞാൻ ജീവേട്ടന്റെ കവിളിൽ ഒരു വിരലുകൊണ്ട് കുത്തി. എന്നിട്ട് ചിരിച്ചു കൊണ്ടു താഴേക്ക് പോയി.
അതേ സമയം വർഷയുടെ വീട്ടിൽ.
വർഷ പോകുന്നത് കണ്ട് ബോധം കെട്ട് വീണ അമൃതയെ നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. അമൃത ആകെ തളർന്നിരുന്നു. എല്ലാവരും അമൃതയെ വർഷേ വർഷേ എന്ന് വിളിച്ചിട്ടൊന്നും അമൃത കണ്ണ് തുറന്നില്ല. അവർക്ക് അറിയില്ലല്ലോ അത് അമൃത ആണെന്ന്.
ഹോസ്പിറ്റലിൽ ചെന്നപ്പോൾ പ്രഷർ കുറവാണ് എന്ന് പറഞ്ഞു. ക്ഷീണത്തിനും തളർച്ചയ്ക്കും ഗ്ലൂക്കോസ് കയറ്റാൻ തുടങ്ങി. എല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ രാത്രി ആയിരുന്നു. വർഷ നേരത്തെ വിളിച്ചപ്പോൾ അമൃത ഹോസ്പിറ്റലിൽ ആയിരുന്നു. തിരിച്ചു വന്നയുടെനെ അമൃത റൂമിൽ കയറി കിടന്നു. ചേച്ചി പോയതിന്റെ സങ്കടം ആയിരിക്കും അവൾക്ക് എന്ന് എല്ലാവരും കരുതി. ആരും അവളെ ശല്ല്യം ചെയ്തില്ല.
രാത്രിയിൽ വർഷ വീണ്ടും വിളിച്ചപ്പോൾ ആണ് അമൃത എഴുന്നേറ്റത്.
വീണ്ടും വർഷയുടെ ചിന്തയിലൂടെ...
"ചേച്ചി.... " ഞാൻ ഫോൺ വിളിച്ചപ്പോൾ ചേച്ചിയാണ് ഫോൺ എടുത്തത്. ..
"മോളെ... ചേച്ചി... ചേച്ചി എന്താ പറയേണ്ടത്..? എന്താ ചെയ്യേണ്ടത് ചേച്ചിക്ക് ഒന്നും അറിയില്ല." അമൃത പറഞ്ഞു.
"ചേച്ചി ഒന്ന് കൊണ്ടും പേടിക്കേണ്ട ചേച്ചിയുടെ ജീവേട്ടനെ ഞാൻ ചേച്ചിക്ക് തരും. എനിക്ക് ഇപ്പോൾ അങ്ങനെ പറയാനെ കഴിയൂ.. എങ്ങനെ എന്ന് ഞാൻ പിന്നെ പറയാം. അതുപോലെ ചേച്ചി ചെയ്താൽ മതി. ഞാൻ അവിടെ വരുന്നത് വരെ തല്ക്കാലം ചേച്ചി ഞാൻ ആയി അഭിനയിക്കണം."
"മോളെ ഇനി അത് നടക്കുമോ
💬 Comments
View all comments