0%

Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]

Author : VaSco Read All Parts 2.3K

..? "

"നടക്കും... ഞാൻ നടത്തും. ഒരുകണക്കിന്.. ഇപ്പോൾ ഇങ്ങനെ സംഭവിച്ചത് നല്ലതാ... അല്ലെങ്കിൽ ചേച്ചി ഇവിടെ ബോധം കെട്ട് വീണേനെ.... അതുപോലെ ആയിരുന്നു ഇവിടെ ആളും ബഹളവും.."

"ആരാണ് ഫോണിൽ അനിയത്തി ആണോ? എന്നാലും നിങ്ങളെ എങ്ങനെ തിരിച്ചറിയുന്നു. നിങ്ങളെ രണ്ടിനേയും കണ്ടാൽ ദൈവത്തിനു പോലും തിരിച്ചറിയാൻ കഴിയും എന്ന് തോന്നുന്നില്ല. അത്രയ്ക്ക് സാമ്യം ആണ്." ഞാൻ ഫോൺ വിളിക്കുമ്പോൾ അവിടെ വന്ന ജീവേട്ടൻ ആണ് പറഞ്ഞത്.. ഞാൻ വേഗം ഫോൺ വെച്ചു.

ജീവേട്ടൻ എന്റെ അരയിൽ കൂടെ കൈയിട്ട് എന്നെ ചേർത്ത് പിടിച്ചു. എന്നിട്ട് എന്റെ ചെവിയിൽ പതിയെ കടിച്ചു വലിച്ചു എന്നിട്ട് പറഞ്ഞു.

"അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്. വേഗം വാ അധികം വൈക്കേണ്ട. ഇന്ന് ഇനിയും ഒരുപാട് പണി ഉള്ളതാ. " അതും പറഞ്ഞു ജീവേട്ടൻ എന്നേയും കൂട്ടി താഴേക്ക് പോയി. അവിടെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു. അമ്മ എന്നെ ജീവേട്ടന്റെ അടുത്ത് തന്നെ ഇരുത്തി. എന്നിട്ട് പറഞ്ഞു.

"ഇന്ന് കൂടെയേ ഞാൻ വിളമ്പി തരൂ.. നാളെ മുതൽ മോള് വേണം ഇതൊക്കെ ചെയ്യാൻ..എല്ലാവർക്കും മോള് വേണം വിളമ്പി കൊടുക്കാൻ. "

"നീ എന്തിനാടി ഓരോന്ന് പറഞ്ഞു മോളെ പേടിപ്പിക്കുന്നത്.. അതൊക്കെ മോള് കണ്ടറിഞ്ഞു ചെയ്‌തോളും. മിടുക്കിയല്ലേ നമ്മുടെ മോള്. " ജീവേട്ടന്റെ അച്ഛൻ ആണ് അത് പറഞ്ഞത്.

"നിനക്കെപ്പോഴാ പുതിയ സ്ഥലത്തേക്ക് പോകേണ്ടത്.? " ജീവേട്ടന്റെ അച്ഛൻ ജീവേട്ടനോട് ചോദിച്ചു.

"എവിടെ പോകുന്ന കാര്യം ആണ് .?. നിങ്ങൾ പറയുന്നത്?" ജീവേട്ടന്റെ അമ്മ ചോദിച്ചു.

"എടി... ഇവന് സ്ഥലം മാറ്റം ആയന്ന്

💬 Comments

View all comments